പത്തനംതിട്ട പോസ്റ്റ്‌ ഓഫീസ് റോഡില്‍ ബസുകള്‍ നിര്‍ത്തുന്നത് റോഡിന് നടുവില്‍ ; ഗതാഗതക്കുരുക്ക് രൂക്ഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പോസ്റ്റ് ഓഫീസ് റോഡില്‍ ബസുകള്‍ റോഡിന് നടുവിലേക്ക് കയറ്റി നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും വലിയ ഗതാഗത തടസത്തിന് കാരണമാകുന്നു. പത്തനംതിട്ട ടൗണ്‍ ഹാളിന് മുന്നിലായാണ് ഈ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ആളുകളെ കയറ്റി ഇറക്കുന്നത്. വണ്‍ വേ സംവിധാനം നിലനില്‍ക്കുന്ന ഈ ഭാഗത്ത് ബസുകള്‍ റോഡിന് നടുവില്‍ നിര്‍ത്തിയാണ് ആളുകളെ കയറ്റി ഇറക്കുന്നത്. കാല്‍ നടയാത്രക്കാര്‍ക്ക് നടന്നുപോകേണ്ട പെടസ്ട്രല്‍ ക്രോസിംഗ് ലൈനില്‍ ആണ് ബസുകള്‍ പലതും നിര്‍ത്തുന്നത് എന്നതിനാല്‍ റോഡ്‌ മുറിച്ചു കടക്കാന്‍ പെടാപ്പാട് പെടുകയാണ് നാട്ടുകാര്‍. റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തമ്മില്‍ ഇടിച്ച് അപകടം നടക്കുവാനുള്ള സാധ്യത കൂടുതലാണ്.

ഒന്നിലധികം ബസുകള്‍ ഒരേ സമയം നിര്‍ത്തി ആളുകളെ കയറ്റി ഇറക്കുമ്പോള്‍ പുറകില്‍ വരുന്ന വാഹനം പലപ്പോഴും ഹോണ്‍ മുഴക്കിയാലും ബസുകള്‍ മാറ്റി നിര്‍ത്തില്ല. ബസുകള്‍ ഒതുക്കി നിര്‍ത്തുവാന്‍ റോഡില്‍ ആവശ്യമായ സ്ഥലമുണ്ടെങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെടുമ്പോള്‍ ഗാന്ധി സ്ക്വയര്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ പോകാന്‍ കഴിയാതെ വരുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന്റെ ഓടുപൊളിച്ച് അകത്തുകടന്ന് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു ; പക്ഷേ പണികിട്ടി

0
മലപ്പുറം: വണ്ടൂര്‍ പോരൂര്‍ കരുവാറ്റക്കുന്ന് കക്കുണ്ടില്‍ വീടിന്‍റെ ഓട് പൊളിച്ച് മോഷണം....

രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ

0
കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി...

എസ്.കെ.ഇ.പി.ഡബ്ല്യു.എസ് പ്രവർത്തനോദ്ഘാടനവും ആചാര്യൻ എസ്.കെ രാഘവൻ അനുസ്മരണവും സെപ്റ്റംബർ 6ന് കൊട്ടാരക്കരയിൽ

0
കൊല്ലം: സിദ്ധനർ-കുറവർ എംപ്ലോയീസ് ആൻ്റ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി (എസ്.കെ.ഇ.പി.ഡബ്ല്യു.എസ്)...

പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കം ; ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

0
ന്യൂഡൽഹി : സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു....