എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്ക് കോവിഡ് ; എയിംസില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആര്‍.എസ്.പി നേതാവും കൊല്ലം ലോക്സഭാംഗവുമായ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലുള്ള പ്രേമചന്ദ്രന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ലോക്സഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

വര്‍ഷകാല സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ പങ്കെടുക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. സെപ്റ്റംബര്‍ 16ന് ലോക്സഭാ ചെയറില്‍ ഇരിക്കാനും പ്രേമചന്ദ്രന് അവസരം ലഭിച്ചിരുന്നു. പാര്‍ലമെന്‍‌‍ററി ജീവിതത്തിലെ അഭിമാനകരമായ നിമിഷമെന്നായിരുന്നു ഇതേക്കുറിച്ച്‌ ഫേസ്ബുക്കില്‍ പ്രേമചന്ദ്രന്‍ പറഞ്ഞത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രേമചന്ദ്രനുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ 30 പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് സ്ഥിരീകരിച്ചിരുന്നു. മന്ത്രി നിതിന്‍ ഗട്കരി ഉള്‍പ്പടെയുള്ളവര്‍ ചികിത്സയിലാണ്. കൂടുതല്‍ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പായി എംപിമാര്‍ക്ക് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മുപ്പതോളം എംപിമാര്‍ക്ക് രോഗം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...