ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി – മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു ; വോട്ടെടുപ്പ് ഫെബ്രുവരി 24 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണ മണ്ഡലമാണ്. അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറു വരെ സമര്‍പ്പിക്കാം. ഏഴിനാണ് സൂക്ഷ്മ പരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10.

വോട്ടെടുപ്പ് ഫെബ്രുവരി 24 ന് നടക്കും. പോളിംഗ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ 2000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 4000 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക. പട്ടിക വിഭാഗക്കാര്‍ക്ക് നിശ്ചിത തുകയുടെ 50 ശതമാനം മതിയാകും. പ്രചാരണത്തിനുള്ള പരമാവധി തുകവിനിയോഗം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 25,000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 75,000 രൂപയുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...