2025 നവംബറോടെ ഒരു കുടുംബം പോലും കേരളത്തിൽ അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒന്നോടെ ഏകദേശം 40,000 കുടുംബങ്ങൾ അതിദരിദ്രാവസ്ഥയിൽ നിന്ന് മുക്തരായി. ഈ വർഷം നവംബറൊടെ ഏറെക്കുറെ എല്ലാവരും പരമ ദരിദ്രാവസ്ഥയിൽനിന്ന് മുക്തരാകും.2025 നവംബർ ഒന്നാകുമ്പോൾ കേരളത്തിൽ ഒരു കുടുംബം പോലും അതി​ദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ല. ഇങ്ങനെ പറയാൻ രാജ്യത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കഴിയുമോ? പ്രഖ്യാപിക്കുന്നത് എന്താണോ അത് നടപ്പാക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ്. സാമൂഹ്യക്ഷേമ പെൻഷനെ കേന്ദ്ര ധനമന്ത്രി വല്ലാതെ ഇകഴ്‌ത്തിക്കാട്ടുകയാണ്. എന്തിനാണ് ഇത്രയധികം പേർക്ക് പെൻഷൻ കൊടുക്കുന്നതെന്നാണ്‌ അവരുടെ ചോദ്യമെന്നും പിണറായി പറഞ്ഞു. കർഷകത്തൊഴിലാളി പെൻഷൻ 45 രൂപയിലാണ് തുടങ്ങിയത്.

അന്ന് എത്ര ശക്തമായിട്ടാണ് ചിലർ അതിനെ എതിർത്തത്. പക്ഷേ, നമ്മൾ കൈയൊഴിഞ്ഞില്ല. ഒരുവിഭാ​ഗത്തിൽ മാത്രമായി ഒതുങ്ങിയില്ല. പല വിഭാ​ഗങ്ങളിലേക്ക് പടർന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ. ഒന്നരവർഷം വരെ യുഡിഎഫ്‌ സർക്കാർ കുടിശ്ശികയാക്കിയിരുന്നു. ആദ്യം കുടിശ്ശിക കൊടുത്തുതീർത്തു. തുടർന്ന്‌ പെൻഷൻ 600ൽ നിന്ന് 1600 രൂപയായി ഉയർത്തി. ഇതും വർധിപ്പിക്കണമെന്നാണ് എൽഡിഎഫ് ആ​ഗ്രഹിക്കുന്നത്. എന്നാൽ, അതിനു തടയിടാൻ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നാണ് കേന്ദ്ര സർക്കാർ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...