കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്രം കേരളത്തോട് പ്രതികാരം ചെയ്യുന്നു ; വിമർശനവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അങ്കണവാടികളിലെ മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്ര സർക്കാർ കേരളത്തോട് പ്രതികാരം ചെയ്യുകയാണെന്ന് സിപിഎം. രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, ആഴ്‌ചയിൽ രണ്ടുദിവസം പാൽ, മുട്ട എന്നിവ സംസ്ഥാന സർക്കാർ മുടങ്ങാതെ നൽകുമ്പോഴാണ്‌ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ കൊച്ചുകുഞ്ഞുങ്ങളെയും കരുവാക്കുന്നത്‌. ആകെ നൽകിയിരുന്ന ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്രം നൽകാതായിട്ട്‌ രണ്ടുവർഷം കഴിഞ്ഞവെന്നും സിപിഎം ആരോപിക്കുന്നു. അങ്കണവാടികൾ ഉൾപ്പെടെ ഭാഗമായ സംയോജിത ശിശുവികസന പദ്ധതിക്ക്‌ (ഐസിഡിഎസ്‌) 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിൽ ഒരു രൂപപോലും കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന്‌ നൽകിയിട്ടില്ല.

100 ശതമാനം കേന്ദ്ര വിഹിതവുമായി 1975ൽ ആരംഭിച്ച പദ്ധതിയോടാണ്‌ ഈ സമീപനം. ചെലവ്‌ പിന്നീട് 90:10 എന്ന ക്രമത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി പുനർനിശ്ചയിച്ചു. പിന്നീട്‌ 75:25 എന്നാക്കി. രണ്ടാം യുപിഎ സർക്കാർ 2013ൽ 60:40 എന്ന്‌ മാറ്റി. ബിജെപി അധികാരമേറ്റതോടെ കേന്ദ്ര വിഹിതം പൂർണമായും നിർത്തി. നിലവിൽ 100 ശതമാനവും കേരളം വഹിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...