നെയ്യാറ്റിൻകരയിൽ കഴക്കൂട്ടം കാരോട് ബൈപ്പാസ് പണികൾ പാതി വഴിയിൽ ; നിർമ്മാണം അശാസ്ത്രീയമെന്ന് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടം കാരോട് ബൈപ്പാസ് അവസാനിക്കുന്ന നെയ്യാറ്റിൻകരപ്രദേശത്ത് പണികൾ പാതി വഴിയിലാണ്. നെയ്യാറിന് കുറുകേ പാലം പണി തീർന്ന് ഒന്നരവ‌ർഷമായിട്ടും അപ്രോച്ച് റോഡ് അൻപത് ശതമാനം പോലുമായിട്ടില്ല. പ്രധാന ജംഗ്ഷനുകളിലെ നിർമ്മാണം അശാസ്ത്രീയമാണെന്നാരോപിച്ച് നാട്ടുകാർ രംഗത്തുമെത്തിയിട്ടുണ്ട്.

കഴക്കൂട്ടം കാരോട് ബൈപ്പാസ് അവസാനിക്കുന്നത് നെയ്യാറിന് കുറുകേ തീർത്ത ഈ ബൈപ്പാസിലാണ്. ഇവിടെ നിന്ന് അ‍ഞ്ച് കിലോമീറ്റർ സഞ്ചാരിച്ചാൽ കാരോടെത്തി. ഈ പാലം ഒന്നര വ‌ർഷം മുൻപ് പൂർത്തിയായതാണ്. എന്നാൽ അപ്രോച്ച് റോ‍ഡിന്റെ പണിയുടെ അവസ്ഥ ഇതാണ്. പാലത്തിന്റെ അപ്രോച്ച് റോഡിനായി മണ്ണ് ഇട്ട് തുടങ്ങിയിട്ടില്ല. വശത്തുള്ള കോൺക്രീറ്റ് വാൾ പോലും തുടങ്ങിയിട്ടേയുള്ളു. ഇതിനിടെ മാവിളക്കടവിൽ പാലത്തിന് പകരമായി അശാസ്ത്രിയമായി അടിപ്പാത നിർമ്മിക്കുന്നുവെന്ന പരാതിയുമായി തിരുപുറം പഞ്ചായത്ത് തന്നെ രംഗത്തെത്തി.

ബൈപ്പാസിന് കുറുകേ നെയ്യാറ്റിൻകരയിൽ നിന്ന് പൂവാറിലേക്ക് പോകുന്ന റോഡിലെ പുറുത്തിവിളയെ പ്രധാന ജംഗഷനാക്കമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികൾ സമരത്തിലായിരുന്നു. ഇക്കാര്യം തത്വത്തിൽ അംഗീകരിച്ചതായാണ് ശശി തരൂർ എംപി അറിയിച്ചത്. ജംഗഷമായി മാറ്റുകയാണെങ്കിൽ നിർമ്മാണം വീണ്ടും വൈകും. അതായത് ഈ രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നതെങ്കിൽ പണി പൂർത്തിയാക്കാൻ കുറഞ്ഞത് ഒരു വ‌ർഷമെങ്കിലുമെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...