ഷാജഹാന്‍റെ  കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല ; ബിജെപി സംസ്ഥാന സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്‍റെ  കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍. കൊലയാളികള്‍ക്ക് ബിജെപിയുമായോ ആര്‍ എസ് എസുമായോ യാതൊരു ബന്ധവുമില്ല. കൃത്യത്തിന് പിന്നില്‍ സിപിഎമ്മിന്‍റെ മാഫിയയോ മയക്കുമരുന്ന് സംഘമോ ആകാമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി  ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സിപിഎം ശക്തി കേന്ദ്രത്തിലുള്ള വീട്ടില്‍പ്പോയി ഷാജഹാനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നത് കല്ലുവെച്ച നുണയാണ്. മലമ്പുഴ എംഎല്‍എയും സിപിഎം നേതാക്കളും പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങളാണ് കുടുംബം പറയുന്നതെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

കേസിലെ പ്രതികളായ അനീഷും ശബരീഷും നവീനും വെട്ടിക്കൊലപ്പെടുത്തുമെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബി ജെ പി നേതാക്കളുടെ സഹായമില്ലാതെ കൃത്യം നടത്താന്‍ സാധിക്കില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ഇതില്‍ മൂന്നാം പ്രതി നവീനെയും അഞ്ചാം പ്രതി സിദ്ധാര്‍ത്ഥിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഒരാളെ പൊള്ളാച്ചിയില്‍ നിന്നും മറ്റേയാളെ പട്ടാമ്പിയില്‍ നിന്നുമാണ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...