ലോറി പാഞ്ഞുകയറി തകര്‍ന്ന വീട്ടില്‍ അഞ്ച് ദിവസമായി വെള്ളവും വെളിച്ചവുമില്ലാതെ കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ലോറി പാഞ്ഞുകയറി തകര്‍ന്ന വീട്ടില്‍ അഞ്ച് ദിവസമായി വെള്ളവും വെളിച്ചവുമില്ലാതെ കുടുംബം. കൊട്ടാരക്കര മൈലം സ്വദേശി രാമചന്ദ്രന്‍പിള്ളയുടെ വീട്ടിലേക്കാണ് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി പാഞ്ഞ് കയറിയത്. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തകര്‍ന്ന പാറ കഷ്ണങ്ങള്‍ പോലെയാണ് വീട് ഇപ്പോള്‍. ജനാലയും വീട്ടുപകരണങ്ങളും നശിച്ചു. എന്നാല്‍ അപകടത്തിന് കാരണക്കാരായവര്‍ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ഹോട്ടല്‍ ജീവനക്കാരനായ വീട്ടുടുമ പറയുന്നത്.

മിക്‌സര്‍ ലോറിയിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് വീട്ടിനുള്ളില്‍ പതിച്ച്‌ തറഞ്ഞ് പോയ അവസ്ഥയാണ്. സാധാരണഗതിയില്‍ ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ കരാറുകാര്‍ നഷ്ടപരിഹാരം നല്‍കുന്നതാണ്. അമ്പതിനായിരം രൂപയുടെ സഹായം നല്‍കാമെന്ന് മാത്രമാണ് അഞ്ച് ലക്ഷം രൂപയിലധികം നാശമുണ്ടായ അവസ്ഥയില്‍ നില്‍ക്കുന്ന വീട്ടുടമയോട് കരാറുകാര്‍ പറഞ്ഞത്. അമ്പതിനായിരം രൂപയില്‍ ഒതുങ്ങുമെങ്കില്‍ ശരിയാക്കാം എന്നാണ് കരാറുകാര്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച്‌ രാമചന്ദ്രന്‍പിള്ളയോട് പറഞ്ഞത്.

എന്നാല്‍ അത് സ്വീകാര്യമല്ലെന്നും വീട് നന്നാക്കി തരികയും നഷ്ടമായ സാധനങ്ങള്‍ക്ക് യോജിച്ച നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യമെന്നും രാമചന്ദ്രന്‍ പിള്ള പറയുന്നു. വീടിന്‍റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന അവസ്ഥയില്‍ ഒറ്റ മുറിയിലാണ് വെള്ളവും വെളിച്ചവുമില്ലാതെ കുടുംബം കഴിയുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലേയാണ് അപകടമുണ്ടായത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും വീട്ടുടമ പറയുന്നു.

കോണ്‍ക്രീറ്റ് മിശ്രിതവുമായി വന്ന റെഡിമിക്സ് ലോറി കയറ്റംകയറുന്നതിനിടെ പിന്നിലേക്കുരുണ്ടാണ് പാതയോരത്തെ വീട്ടിലേക്കു മറിഞ്ഞത്. വീട് ഭാഗികമായി തകര്‍ന്ന് ബലക്ഷയമുണ്ടായി. സംഭവസമയം ഉള്ളിലുണ്ടായിരുന്ന വീട്ടമ്മ പൂജാമുറിയിലേക്ക് ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ക്കും പരിക്കില്ല.

അപകടത്തെത്തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് മിശ്രിതം വീട്ടുപരിസരമാകെ വ്യാപിച്ചു. മൈലം-കുരാ പാതയില്‍ കുരാ വായനശാല ജങ്ഷനിലെ അങ്കണവാടിക്കുസമീപം വെള്ളിയാഴ്ച രാവിലെ 9.45-ന് ആയിരുന്നു അപകടം. അഖില്‍ഭവനില്‍ രാമചന്ദ്രന്‍ പിള്ളയുടെ വീടാണ് തകര്‍ന്നത്. അപകടസമയം വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന്‍ പിള്ളയുടെ ഭാര്യ ഗിരിജയാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

അടൂരില്‍നിന്നു കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ക്രീറ്റ് മിശ്രിതവുമായി വന്നതാണ് അഞ്ചല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി. കയറ്റം കയറുന്നതിനിടെ പിന്നിലേക്കുരുണ്ട് താഴ്ചയിലെ വീടും തകര്‍ത്ത് വശത്തേക്ക് മറിയുകയായിരുന്നു. ലോറി വരുന്നതുകണ്ട് പിന്നിലുണ്ടായിരുന്ന സ്‌കൂള്‍ ബസ് അതിവേഗം പിന്നോട്ടു മാറ്റിയതിനാല്‍ സ്‌കൂള്‍ ബസില്‍ ഇടിച്ചുള്ള അപകടം ഒഴിവാക്കാനായി.

ലോറിയുടെ വീലുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം മോശമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യാത്രയ്ക്കിടെ മൈലത്തുവെച്ച്‌ ഇതിന്‍റെ ഒരു ടയര്‍ പൊട്ടിയിരുന്നു. മിശ്രിതം റോഡിലാകെ വ്യാപിച്ചതിനെത്തുടര്‍ന്ന് വാഹനം ഒതുക്കിയിടാന്‍ നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതു വകവയ്ക്കാതെ എത്തിയാണ് അപകടത്തില്‍പ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...