ആലപ്പുഴ : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. ഇന്ത്യയിലെ കലാപങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് ഇൻറലിജൻസ് ബ്യൂറോ തന്നെ റിപ്പോർട്ട് നൽകിയതാണ്. എന്നിട്ടും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ടും മാർക്‌സിസ്റ്റ് പാർട്ടിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. വേസ്റ്റ് ബോക്‌സിലെ കടലാസിന്റെ വില പോലും ഇല്ലാത്ത പ്രമേയം പാസാക്കിയതിന് പകരം പി എഫ് ഐയെ നിരോധിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന് ഉത്തർപ്രദേശിലെ കലാപങ്ങളിൽ പങ്കുണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.