മന്ത്രിമാരെ തീരുമാനിക്കാൻ സി.പി.എം സെക്രട്ടറിയറ്റും സിപിഐ നിർവ്വാഹക സമിതിയും ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സത്യപ്രതിജ്ഞയ്ക്ക് തിയതിയും സമയവും കുറിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് കടക്കുകയാണ് സിപിഎമ്മും സിപിഐയും. പാർട്ടി മന്ത്രിമാരെ നിശ്ചയിക്കാനുള്ള സിപിഎമ്മിന്റെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗവും സിപിഐ നിർവ്വാഹക സമിതിയും ഇന്ന് ചേരും. പരമാവധി പുതുമുഖങ്ങളെ ഉൾപ്പെടുത്താനാണ് ഇരുപാ‍ർട്ടികളിലെയും ധാരണ.

കെ.കെ ഷൈലജയെ മാത്രം നിലനിർത്തി ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന ആലോചന സിപിഎമ്മിൽ ശക്തമാണ്. എന്നാൽ ഷൈലജയടക്കം എല്ലാവരും മാറണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ എം.വി ഗോവിന്ദന്‍മാസ്റ്റര്‍, പി രാജീവ്, കെഎന്‍ ബാലഗോപാല്‍, കെ രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്, വിഎന്‍ വാസവന്‍, വി ശിവന്‍കുട്ടി എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പിഎം മുഹമ്മദ് റിയാസും എംബി രാജേഷുമടക്കമുളവരും പട്ടികയിലുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. സിപിഐയിലാകട്ടെ നാലുമന്ത്രിമാരും പുതുമഖങ്ങൾ എന്ന നിലയിലാണ് ചർച്ച പുരോഗമിക്കുന്നത്. പി പ്രസാദ്, കെ രാജന്‍, പിഎസ് സുപാല്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, ഇകെ വിജയന്‍ എന്നീ പേരുകളാണ് സിപിഐ പട്ടികയിലുള്ളത്. അന്തിമ തീരുമാനം നിർവ്വാഹക സമിതിയിൽ ഉണ്ടായേക്കും. രണ്ടാം പിണറായി സർക്കാർ മെയ് 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...