കേബിൾ കണക്ഷൻ വിശ്ചേദിച്ചു ; റാന്നി കാർത്തിക കമ്മ്യൂണിക്കേഷൻ 30,000 രൂപാ നഷ്ടപരിഹാരം നല്‍കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പുതിയ സെറ്റ്ടോപ്പ് ബോക്സ് വാങ്ങാത്തതിന്റെ പേരിൽ കേബിൾ കണക്ഷൻ വിശ്ചേദിച്ചതിന് റാന്നി കാർത്തിക കമ്മ്യൂണിക്കേഷൻ 30,000 രൂപാ നഷ്ടപരിഹാരം നല്‍കാന്‍ വിധി. റാന്നിയിൽ താമസിക്കുന്ന മറ്റപ്പള്ളി വീട്ടിൽ എം.റ്റി മാത്യു പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയില്‍ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

എതിർകക്ഷിയായ കാർത്തിക കമ്മ്യൂണിക്കേഷൻ മാനേജർ  അജയൻ റാന്നിയിൽ ഏഷ്യാനെറ്റ് കേബിൾ നെറ്റ് വർക്ക് മുഖാന്തരം വീടുകളിൽ കണക്ഷൻ കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് ഏഷ്യാനെറ്റുമായുള്ള ബന്ധം ഉപേക്ഷിച്ച് കേരളാ വിഷൻ ചാനലിന്റെ കേബിൾ നെറ്റ് വർക്ക്  ഉപയോഗിച്ചുകൊണ്ടുള്ള കണക്ഷന്‍ നല്‍കി. മുൻപ് 1,800 രൂപാ മുടക്കി സെറ്റ് ടോപ്പ് ബോക്സ് വെച്ചിരുന്ന ഉപഭോക്താക്കൾ 2,000 രൂപയുടെ പുതിയ സെറ്റ് ടോപ്പ് ബോക്സ് വെക്കണമെന്ന് അജയൻ ആവശ്യപ്പെട്ടു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് മാത്യു കണ്‍സ്യൂമര്‍  കോടതിയെ സമീപിച്ചത്. കാർത്തിക കമ്മ്യൂണിക്കേഷന്റെ മാനേജർ അജയൻ തന്നെയാണ് 1,800 രൂപാ വാങ്ങിയിട്ട് ഏഷ്യാനെറ്റിന്റെ കേബിൾ കണക്ഷൻ നൽകിയതെന്നും അജയൻ ഏഷ്യാനെറ്റുമായി ഉളള ബന്ധം മനഃപൂർവ്വമായി ഉപേക്ഷിച്ച് കേരളാ വിഷനുമായി പുതിയ ബന്ധം സ്ഥാപിച്ചെങ്കിൽ അതിന്റെ വില ഉപഭോക്താക്കൾ തരണമെന്നു പറയുന്നത് ന്യായമല്ലെന്നും മറ്റപ്പളളിൽ മാത്യു വാദിച്ചു.

പുതിയ ബോക്സിന് 2,000 രൂപാ നൽകാത്തതിന്റെ പേരിൽ കേബിൾ കണക്ഷൻ എതിർകക്ഷി വിച്ഛേദിക്കുകയുണ്ടായി. ഈ പ്രവൃത്തി കാരണം ഹർജികക്ഷിക്ക് ടി.വി. ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഹർജികക്ഷിയുടെ അന്യായം ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കുകയും എതിർകക്ഷി കോടതിയിൽ ഹാജരാകുകയും ചെയ്തു. രണ്ട് കൂട്ടരുടേയും വാദങ്ങളും തെളിവുകളും കേട്ട് കോടതി ഹർജികക്ഷിയുടെ ഭാഗം ന്യായമാണെന്നു കണ്ടെത്തുകയും രണ്ടാഴ്ച്ചക്കകം കേബിൾ കണക്ഷൻ പുന:സ്ഥാപിക്കണമെന്നും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചിലവിലേക്ക് 5,000 രൂപയും എതിർകക്ഷി ഹർജികക്ഷിക്ക് നൽകണമെന്നും വിധിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...