പൂങ്കാവ് ചന്ദനപ്പള്ളി റോഡിലെ ഓടനിര്‍മ്മാണം അപകടകെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: പൂങ്കാവ് ചന്ദനപ്പള്ളി റോഡിലെ ഓട നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നത് ഗതാഗതകുരുക്കും അപകട ഭീഷണിയും വര്‍ധിപ്പിക്കുന്നു. ചന്ദനപ്പള്ളി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഓട നിര്‍മ്മാണം നടക്കുന്നത്. എന്നാല്‍ മാസങ്ങളായി നടക്കുന്ന ഓട നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നത് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മഴ മൂലം ഓടയില്‍ വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു.

മുന്‍പ് ഐറിഷ് ഓടയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ സമീപത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ചന്ദനപ്പള്ളി റോഡിലേക്ക് ശക്തമായ രീതിയില്‍ വെള്ളം ഒഴുകുന്നതിനാല്‍ ഇവിടെ ഓട നിര്‍മ്മിക്കുകയായിരുന്നു. ഓട നിര്‍മ്മാണം അനന്തമായി നീണ്ടതോടെ വലിയ വാഹനങ്ങള്‍ കടന്നു പോകുവാന്‍ പ്രയാസമാണ്. ടിപ്പര്‍ ലോറികള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന ഇവിടെ രണ്ട് വലിയ വാഹനങ്ങള്‍ എതിരെ വന്നാല്‍ ഗതാഗതം പൂര്‍ണ്ണമായി നിലക്കും എന്നതാണ് അവസ്ഥ. മാത്രമല്ല ഓട നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് ചെറിയ വാഹനങ്ങള്‍ക്കും വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. കൂടാതെ ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് ഓട നിര്‍മ്മിക്കുവാന്‍ കുഴി എടുത്തിരിക്കുന്നത്. ഇത് വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് കയറുവാന്‍ കഴിയുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. മാത്രമല്ല രാത്രിയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഓടക്ക് വേണ്ടി കുഴി എടുത്തിട്ടിരിക്കുന്നത് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട് .ഓടയുടെ കോണ്‍ക്രീറ്റ് ജോലികള്‍ മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇനി മണ്ണിട്ട് വിടവുള്ള ഭാഗം നികത്തിയ ശേഷം ഓടക്ക് മുകളില്‍ സ്‌ളാബ് സ്ഥാപിക്കുന്ന ജോലികള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...