കുമ്പഴ വടക്ക് ഇലക്ട്രിക് പോസ്റ്റിലെ കേബിളിന് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ – മൈലപ്ര റോഡില്‍ കുമ്പഴ വടക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ സ്ഥാപിച്ചിരുന്ന കേബിളിന് തീ പിടിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. പോസ്റ്റില്‍ സ്ഥാപിച്ചിരുന്ന എല്‍.റ്റി ലൈന്‍ കേബിളിനാണ് തീ പടര്‍ന്നുപിടിച്ചത്. വലിയ തോതില്‍ തീ ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. ഫയര്‍ എക്സ്റ്റിങ്ങുഷറും ഫയര്‍ ടെണ്ടര്‍ വാഹനവും ഉപയോഗിച്ചാണ് തീ അണച്ചത്. കൃത്യ സമയത്ത് ഇടപെടല്‍ നടന്നതിനാല്‍ തീ കൂടുതല്‍ ഭാഗത്തേക്ക് പടരാതെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

പത്തനംതിട്ട നഗരത്തിലെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ വലിയ അപകടമാണ് വരുത്തിവെക്കുന്നത്. കെ.എസ്.ഇ.ബി യുടെ കേബിളുകളും  ടെലഫോണ്‍ കേബിളുകളും ചാനല്‍ കേബിളുകളും അടക്കം അലക്ഷ്യമായി ഇട്ടിരിക്കുന്നതും അപകടരമായ രീതിയില്‍ കെട്ടിവെച്ചിരിക്കുന്നതും കാണാം. ഇതില്‍ ചെറിയ ഒരു തീ പിടുത്തമുണ്ടായാല്‍ പോലും ഇത് വലിയ ദുരന്തത്തിന് കാരണമാകും. ഇത് നീക്കം ചെയ്യാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ അറസ്റ്റിലെ നാണക്കേട് മറയ്ക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിംഗ് നടപ്പിലാക്കുന്നുവെന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നാണക്കേട്...

കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി : ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്‍റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും...

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...