വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കതിരൂരിൽ എർത്ത് കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം. കരാർ ജീവനക്കാരനായ കുണ്ടുചിറ പഞ്ചാര ഹൗസിൽ എ. രാജൻ ആണ്‌ മരിച്ചത്. 60 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി 9.30-ഓടെയാണ് അപകടം ഉണ്ടായത്. പൊന്ന്യം പറാംകുന്നിലെ 110 കെ.വി. സബ്‌സ്റ്റേഷന് സമീപത്തെ വൈദ്യുതിത്തൂണിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സബ്‌സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തലശ്ശേരി സെക്ഷനിലെ ജീവനക്കാർ എത്തി തീ അണയ്ക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.

തീ അണയ്ക്കാനുള്ള പരിശോധനയ്ക്കിടെ രാജൻ ഹൈടെൻഷൻ വൈദ്യുതിക്കമ്പിയോട് ചേർന്നുള്ള എർത്ത് കമ്പിയിൽ അറിയാതെ ചവിട്ടിയതോടെയാണ് വൈദ്യുതാഘാതമേറ്റത്.  രാജൻ തെറിച്ചുവീഴുകയും കൈയിലടക്കം ചില ഭാഗങ്ങളിൽ മാരകമായി പൊള്ളലേൽക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ചുതന്നെ രാജൻ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഭാര്യ – സിന്ധു. മകൾ – അനുവർഷ. സഹോദരങ്ങൾ – രതീശൻ, രഞ്ജിത്ത്, രാഗേഷ്, രജിത, രേഷ്മ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് റീഫർബിഷ്‌മെന്‍റ് പദ്ധതി : ആദ്യഘട്ടം പൂർത്തിയായ ബസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗത...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്‍റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും...

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...