തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള പ്രശ്നം രൂക്ഷം ; കിയോസ്കുകൾ പലതും പ്രവർത്തനരഹിതം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നഗരത്തിൽ കുടിവെള്ള വിതരണത്തിനായി കോർപറേഷൻ മുൻ ഭരണസമിതി സ്ഥാപിച്ച കിയോസ്കുകൾ പലതും പ്രവർത്തനരഹിതമാണ്. കടുത്ത വേനലിൽ കുടിവെള്ളം തേടിയെത്തുന്നവർ വെള്ളം കിട്ടാതെ മടങ്ങുകയാണ്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കിയോസ്കുകൾ ആവശ്യ സമയത്ത് ഉപകരിക്കാത്ത കാഴ്ചയാണ് നഗരത്തിൽ കാണാനാവുക. തിരുവനന്തപുരം കോർപ്പറേഷനിലെ കുടിവെള്ളക്ഷാമത്തിൽ മേയറുടെ വാദം പരിഹാസ്യമെന്ന് വി.കെ പ്രശാന്ത് എംഎൽഎ. കുടിവെള്ളം എത്തിക്കുന്നതിൽ പൂർണ ഉത്തരവാദിത്വം കോർപ്പറേഷന് ഉണ്ട്.

മുൻ ഭരണസമിതിയുടെയും ജീവനക്കാരുടെയും തലയിൽ ഉത്തരവാദിത്വം വെച്ചുകെട്ടി ബിജെപി ഭരണസമിതിക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും വി.കെ പ്രശാന്ത് പറഞ്ഞു. കുടിവെള്ളക്ഷാമത്തിൽ കോർപ്പറേഷന് ഉത്തരവാദിത്തം ഇല്ലെങ്കിൽ മേയർ ഉൾപ്പെടെ രാജി വെയ്ക്കുന്നതാണ് നല്ലത്. കാലാ കാലങ്ങളിൽ കോർപറേഷൻ ഇത്തരം പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. മുൻകാല ഭരണസമിതികൾ കൃത്യമായി ഇടപ്പെട്ടിട്ടുണ്ടെന്നും വി.കെ പ്രശാന്ത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....