വാഹനം ഓടിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷക്കെത്തി ; 10,000 രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ലേണേഴ്‌സ് ലൈസന്‍സിനുള്ള പരീക്ഷയെഴുതാന്‍ ഇരുചക്രവാഹനം ഓടിച്ചുവന്ന യുവതി കുടുങ്ങി. വാഹനമോടിച്ച യുവതിക്കും വാഹനയുടമയായ ഭര്‍ത്താവിനും ആലത്തൂര്‍ സബ് ആര്‍ടിഒ ഓഫീസ് 5000 രൂപ വീതം 10,000 രൂപ പിഴ ചുമത്തി. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിനും ലൈസന്‍സില്ലാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്തതിനുമാണ് പിഴയിട്ടത്. പരീക്ഷാകേന്ദ്രത്തിലേക്ക് ഇവര്‍ വാഹനം ഓടിച്ചുവരുന്നത് മോട്ടോര്‍ വാഹനവകുപ്പ് അധികാരികള്‍ ശ്രദ്ധിച്ചിരുന്നു. പരീക്ഷയ്ക്ക് വന്നതാണെന്ന് അപ്പോള്‍ മനസ്സിലായില്ല. പിന്നീട് പരീക്ഷയ്ക്കെത്തിയപ്പോഴാണ് വാഹനമോടിച്ചുവന്ന കാര്യം ചോദിച്ച് ഉറപ്പാക്കിയതും പിഴ ചുമത്തിയതും. 1988-ലെ മോട്ടോര്‍വാഹന നിയമത്തിലെ 180, 181 വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തിയതെന്ന് ആലത്തൂര്‍ ജോയിന്റ് ആര്‍ടിഒ കെ ആര്‍ രാജു വ്യക്തമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയോധികന്റെ ഒന്നരലക്ഷം രണ്ടം​ഗ സംഘം തട്ടിപ്പറിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ വയോധികന്റെ ഒന്നരലക്ഷം രൂപ തട്ടിപ്പറിച്ചു. പേട്ട...

എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി....

നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

0
വസാദ്: ഗുജറാത്തിലെ വസാദിൽ നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി പോലീസ്...

ചേർത്തലയിൽ ഓട്ടിസം ബാധിതനായ യുവാവിനെ സമീപവാസി പട്ടിക കൊണ്ട് മർദ്ദിച്ചതായി പരാതി

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ ഓട്ടിസം ബാധിതനായ യുവാവിനെ സമീപവാസി പട്ടിക കൊണ്ട്...