ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസ് തീപിടിച്ചു , യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ മട്ടന്നൂരിൽ 42 യാത്രക്കാരുമായി പോയ ബസിന് തീപിടിച്ച് അപകടം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. ഉംറ തീർഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല എന്നതാണ് ആശ്വാസ വാർത്ത. എല്ലാ യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. മാനന്തവാടിയിൽ നിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് മട്ടന്നൂർ ശിവപുരം ടൗണിലെത്തിയപ്പോൾ പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. ഉടൻ തന്നെ ബസിലെ യാത്രക്കാരെ ഇറക്കുകയും ബാഗുകളും മറ്റും നീക്കം ചെയ്യുകയും ചെയ്തു.

നിമിഷങ്ങൾക്കകം പൊട്ടിത്തെറിയും തീപ്പിടിത്തവുമുണ്ടായി. വിവരം അറിയിച്ചതിനെ തുടർന്ന് മട്ടന്നൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിയമർന്നു. ബസിൽ നിന്നും തീ പടർന്നു പിടിച്ചതോടെ സമീപമുണ്ടായിരുന്ന രണ്ടു കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. സമീപത്തെ ബേക്കറിയുടെയും ഫ്രൂട്ട്സ് കടയുടെയും നെയിംബോർഡിനും മുസ്ലീം ലീഗ് ഓഫീസിന്റെ ജനലിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. രണ്ട് ബസുകളിലായാണ് തീർത്ഥാടകർ വിമാനത്താവളത്തിലേക്ക് പോയത്. അപകടത്തിന് പിന്നാലെ മറ്റൊരു ബസിൽ യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...