വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയും ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിക്കുകയും ചെയ്തു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വൈക്കം : കോട്ടയം വൈക്കത്ത് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയും ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിക്കുകയും ചെയ്ത കേസിൽ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് അപ്പക്കോട് ലക്ഷംവീട് നഗർ സ്വദേശിയായ വിനീത് രാജൻ (40) ആണ് വൈക്കം എക്സൈസിന്റെ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടിയും ലഹരിവസ്തുവും കണ്ടെത്തിയത്. രാവിലെ 8.30ഓടെ നടത്തിയ പരിശോധനയിൽ ഏകദേശം ഒന്നര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. കൂടാതെ ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആറു ഗ്രാം ഉണക്ക കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. മറ്റൊരു സംഭവത്തിൽ കൊച്ചി പെരുമ്പാവൂരില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനെ ബസിനുള്ളില്‍ നിന്നും പിടികൂടി. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഞായറാഴ്ച പെരുമ്പാവൂരിലെ ബസില്‍ നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശിയായ ഹസീബുള്‍ മണ്ഡല്‍ പിടിയിലായത്. ബസില്‍ പരിശോധന നടക്കുന്നതിനിടെ കഞ്ചാവ് ബര്‍ത്തിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ ചീരയോടൊപ്പം വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...