രാത്രി പത്തിന് ശേഷം പ്രചാരണം നടത്തി ; കെ അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ: രാത്രി 10മണിക്ക് ശേഷവും പ്രചാരണം നടത്തിയതിനു തമിഴ്നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂരിലെ സ്ഥാനാർഥിയുമായ കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പോലീസ്. പ്രചാരണ സമയം സംബന്ധിച്ച ചട്ടം ലംഘിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി കോയമ്പത്തൂർ പ്രസിഡന്റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കോയമ്പത്തൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ആവാരം പാളയത്ത് വച്ച് നടന്ന പ്രചാരണത്തിനെതിരെയാണ് പരാതി ലഭിച്ചത്. സമയ പരിധി അവസാനിച്ച ശേഷമുള്ള പ്രചാരണം ബിജെപി, ഇന്ത്യാ മുന്നണി പ്രവർത്തകർ തമ്മിൽ കയ്യേറ്റമുണ്ടാകാൻ കാരണമായിരുന്നു.

കയ്യേറ്റത്തിൽ ഇന്ത്യാ മുന്നണി പ്രവർത്തകൻ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. ഇതിനെ പിന്നാലെയാണ് ഇന്ത്യാ മുന്നണി അണ്ണാമലൈയ്ക്ക് എതിരെ പരാതി നൽകിയത്. അണ്ണാമലൈയുടെ പ്രചാരണം നടക്കുന്ന സമയത്ത് പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. എന്നാൽ 10 മണിക്ക് ശേഷം വോട്ട് ചോദിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നാണ് അണ്ണാമലൈ പ്രതികരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...