ബംഗാളില്‍ കോണ്‍​ഗ്രസ്​ സ്​ഥാനാര്‍ഥി കോവിഡ്​ ബാധിച്ച്‌​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസര്‍ഗഞ്ച്​ മണ്ഡലത്തിലെ ​കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ്​ റിസാഹുല്‍ ഹഖിന്റെ  മരണം സ്ഥിരീകരിച്ചത്​. കോവിഡ്​ പോസിറ്റീവായതിനെ തുടര്‍ന്ന്​ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മൂര്‍ഷിദാബാദ്​ ജില്ലയിലെ സംസര്‍ഗഞ്ച്​ മണ്ഡലത്തിലെ കോണ്‍ഗ്രസ്​ സ്​ഥാനാര്‍ഥിയായ റിസാഹുല്‍ ഹഖ്​ അര്‍ധരാത്രിയോടെ കൊറോണ ​ബാധിച്ച്‌​ മരിച്ചതായി ബംഗാള്‍ പ്രദേശ്​ കോണ്‍ഗ്രസ്​ സെ​ക്രട്ടറി രോഹന്‍ മിത്ര ട്വീറ്റ്​ ചെയ്​തു.ബംഗാളില്‍ നാലുഘട്ട തെരഞ്ഞെടുപ്പ്​ കൂടി നടക്കാനിരിക്കെയാണ്​ കോവിഡ്​ ബാധിതനായി റിസാഹുല്‍ ഹഖിന്റെ  മരണം. കോവിഡ്​ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്​ഥാനത്ത്​ എല്ലാ പാര്‍ട്ടികളുടെയും യോഗം തെരഞ്ഞെടുപ്പ്​ കമ്മീഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്​. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ്​ യോഗം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...