പാർക്കിംഗ് സ്പേസ് കച്ചവടത്തിന് ഉപയോഗിക്കാമോ? അറിയാം കൂടുതൽ വിവരങ്ങൾ

For full experience, Download our mobile application:
Get it on Google Play

മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ പഞ്ചായത്ത് പരിധികളിൽ വാണിജ്യാവശ്യത്തിന് വേണ്ടി ബിൽഡിങ്ങുകൾ പണിയുമ്പോൾ പാർക്കിംഗ് സ്പേസ് കാണിക്കേണ്ടതാണ്. കെട്ടിടത്തിന്റെ വലുപ്പം അനുസരിച്ച് പാർക്കിങ്ങ് സ്പേസ് ഉണ്ടായിരിക്കണമെന്നാണ് ചട്ടം. ഒരിക്കൽ പാർക്കിംഗ് സ്പേസ് കാണിച്ചുകൊണ്ട് occupancy സർട്ടിഫിക്കറ്റ് വാങ്ങിയതിനു ശേഷം സർക്കാരിൽ നിന്ന് പ്രത്യേക exemption വാങ്ങാതെ ടി പാർക്കിങ്ങിനുള്ള സ്ഥലം വളച്ചുകെട്ടി വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് ചട്ട വിരുദ്ധമാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം സർക്കാരിന് നികുതിയിനത്തിൽ വലിയ നഷ്ടമുണ്ടാക്കും. മാത്രവുമല്ല വാഹനങ്ങൾക്ക് പാർക്കിംഗ് സ്ഥലം ലഭ്യമല്ലാത്തതുകൊണ്ട് കസ്റ്റമേഴ്സ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയും തിരക്കേറിയ സ്ഥലമാണെങ്കിൽ വലിയ തോതിൽ ഗതാഗത സ്തംഭനമുണ്ടാവുകയും ചെയ്യും. ഒന്നോ രണ്ടോ സ്ഥാപനങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി ഒരു നാട് മുഴുവൻ സ്തംഭിക്കുന്നത് ശരിയായ കാര്യമല്ല. ഒരു പൗരന്റെ അടിസ്ഥാന അവകാശമായ FREE MOVEMENT തടസ്സപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.

ഇത്തരക്കാർക്കെതിരെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടാൽ ഭരണസമിതിയിലെഇഷ്ടക്കാർ പലപ്പോഴും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് തടസ്സപ്പെടുത്തും. എതിർകക്ഷികൾ ഹോട്ടലുകളാ ണെങ്കിൽ വലിപ്പത്തിനനുസരിച് താല്പര്യം കൂടും. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്ക് പരാതി നൽകുക. ഒരാഴ്ച കഴിഞ്ഞ് എന്തു നടപടിയാണ് എടുത്തതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ഒരു അപേക്ഷ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകുക.

പരാതിയിൽ യാതൊരു നടപടിയും ഇല്ലെങ്കിൽ സെക്രട്ടറിക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന് പരാതി നൽകാം. അഴിമതിക്ക് ( Tax കളക്ഷൻ) തെളിവുണ്ടെങ്കിൽ വിജിലൻസിനെ സമീപിക്കാം. പരാതിയിൽ നടപടി ആയില്ലെങ്കിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കാം. തയ്യാറാക്കിയത് Adv. K. B Mohanan 9847445075

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...