കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം ; സണ്ണി ജോസഫ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇടതുസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനു കിട്ടിയ കനത്ത പ്രഹരമാണ് നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയ 20 കോടി രൂപ സിപിഎം തിരിച്ചടച്ച് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് സിപിഎം കേഡര്‍ സഖാക്കളെ ഇറക്കി സര്‍വെ നടത്താനായിരുന്നു സര്‍ക്കാരിന്റെ ദുരുദ്ദേശ്യം. നിത്യ നിദാന ചെലവിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാതിരിക്കുമ്പോഴാണ് അനാവശ്യ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ തുക മാറ്റിവെച്ചത്.

സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യം കിട്ടാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു, മരുന്നും ചികിത്സയും കിട്ടാതെ രോഗികള്‍ ആശുപത്രികളില്‍ മരിക്കുന്നു. ജനങ്ങളുടെ ആവശ്യത്തിനുള്ള പണം ചെലവാക്കുന്നതിനു പകരം പൊതുജനത്തിന്റെ പണം കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍. അധികാരം വിട്ടൊഴിഞ്ഞു പോകുപോക്കില്‍ ഖജനാവില്‍ ശേഷിക്കുന്ന ചില്ലിക്കാശും എടുത്ത് അടച്ചുപൊളിക്കുന്ന പരിപാടികളാണ് മുഖ്യമന്ത്രിയും കൂട്ടരും ആസൂത്രണം ചെയ്യുന്നത്. അയ്യപ്പ സംഗമത്തിലെ കോടികളുടെ അഴിമതിയും ദുര്‍ചെലവും മറ്റൊരു ഉദാഹരണമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...