പത്തനംതിട്ടയിൽ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. അഞ്ച് വയസുള്ള മകളെ കനാലിൽ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കൂടൽ സ്വദേശി ഷിജു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ഭാര്യയുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് സംഭവം. വീട്ടില്‍ ഭാര്യയുമായി വഴക്കുണ്ടാക്കി തന്റെ അഞ്ചുവയസ്സുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞ് പുറത്തേക്ക് പോയി വീടിനു സമീപത്തുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷിച്ചു.

കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് ഷിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഷിജുവിനെ റിമാൻഡ് ചെയ്തു. ഇവരുടേത് രണ്ടാം വിവാഹമാണ്. കൂടല്‍ എസ് എച്ച് ഒ സുധീര്‍, എസ് ഐ അനില്‍, സീനിയര്‍ സി പി ഒമാരായ രാജേഷ്, സുനില്‍, സി പി ഒമാരായ ഫഹദ്, ഹരിദാസ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമാന സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയെന്ന് ആരോപണം; ഇൻഡിഗോയ്ക്ക് താക്കീത്

0
ന്യൂഡൽഹി: വിമാനത്തിൽ അപകടകരമായ വസ്‌തുക്കൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ...

CJPയുടെ സമരത്തിന് ഐക്യദാർഢ്യം; ജൂലൈ 20ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജും തോമസ്...

0
ന്യൂഡൽഹി: കോക്രോച്ച് ജനാത പാര്‍ട്ടിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. കേന്ദ്ര...

കയത്തിൽപ്പെട്ട് തടാകത്തിൽ മുങ്ങിമരിച്ചു; വിവാഹത്തിന് ഒരുങ്ങിയിരുന്ന ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം

0
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ ഫെവ തടാകത്തില്‍ നീന്തുന്നതിനിടെ ബിഹാര്‍ സ്വദേശി മുങ്ങി...

തമിഴ്നാട്ടിൽ കുഴൽ കിണർ നിർമാണത്തിനിടെ ഇരുമ്പ് കമ്പി 11 കെവി ലൈനിൽ തട്ടി ഷോക്കേറ്റു...

0
ചെന്നൈ : തമിഴ്നാട്ടിൽ ഷോക്കേറ്റ് നാല് മരണം.കുഴൽ കിണർ നിർമാണത്തിനിടെയാണ് അപകടം...