കണ്ണിന്‍റെ  ആരോഗ്യത്തെ സംരക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കംപ്യൂട്ടറും ടാബും മൊബൈലുമൊക്കെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനം പേരും. ഇത് കണ്ണിനും കാഴ്ചശക്തിക്കും നല്ല തോതില്‍ ആഘാതമേല്‍പ്പിക്കുന്നുണ്ട്. ഇതിനിടയിലും കണ്ണിന്‍റെ  ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ഇതിന് സഹായകമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്.

കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണവിഭവങ്ങള്‍ സഹായിക്കുന്നു
1. മുട്ട
മുട്ടയില്‍ അടങ്ങിയിരിക്കുന്ന ല്യുടെയ്ന്‍, വൈറ്റമിന്‍ എ എന്നിവയടക്കമുള്ള വൈറ്റമിനുകളും പോഷണങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. പാകം ചെയ്‌തോ പച്ചയ്‌ക്കോ ഒക്കെ മുട്ട കഴിക്കാവുന്നതാണ്.
2. ബുദ്ധന്‍റെ  കൈപ്പഴം
ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും യുപിയിലും ഹിമാചലിലുമൊക്കെ കാണപ്പെടുന്ന ബുദ്ധന്റെ കൈപ്പഴം എന്ന വിചിത്ര രൂപിയായ പഴവും കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ബുദ്ധന്റെ നീളമേറിയ കൈവിരലുകളെ അനുസ്മരിപ്പിക്കുന്നതിനാലാണ് ഈ പഴത്തിന് ബുദ്ധാസ് ഹാന്‍ഡ് എന്ന പേരു വന്നത്. സിട്രസ് കുടുംബത്തില്‍പ്പെട്ട ഈ പഴത്തില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. കണ്ണുകളിലെ റെറ്റിനയിലുള്ള സൂക്ഷ്മരക്തവാഹിനികളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
3. ക്യാരറ്റ്
സാലഡ്, ജ്യൂസ്, തോരന്‍ എന്നിങ്ങനെ പല തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് കാരറ്റ്. കാരറ്റില്‍ വൈറ്റമിന്‍ എയ്ക്ക് പുറമേ ബീറ്റ കരോട്ടിനും അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളിലെ അണുബാധയെയും മറ്റ് ഗുരുതരമായ നേത്രപ്രശ്‌നങ്ങളെയും തടയുന്നു.
4. ആല്‍മണ്ടും നട്‌സും
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും സഹായകമായ പോഷണങ്ങളാണ് വൈറ്റമിന്‍ ഇയും ഒമേഗ ഫാറ്റി ആസിഡും. ഇത് രണ്ടും അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടും നട്‌സുമെല്ലാം കാഴ്ചശക്തിക്ക് ഉത്തമമാണ്. എന്നാല്‍ ഇവയില്‍ കാലറിയും അധികമായിരിക്കുന്നതിനാല്‍ ചെറിയ അളവില്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
5. മീന്‍
ചിക്കനും ബീഫിനുമെല്ലാം പകരം കടല്‍ മത്സ്യങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കും. മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡാണ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത്. സസ്യഹാരികള്‍ക്ക് മീന്‍ എണ്ണ സപ്ലിമെന്റുകളായും ഇത് കഴിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...