തോപ്പുംപടിയില്‍ ബസ് ഇടിച്ച്‌ വഴി യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ; ഡ്രൈവര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തോപ്പുംപടിയില്‍ ബസ് ഇടിച്ച്‌ വഴി യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ പിടിയില്‍. കാക്കനാട് സ്വദേശി അനസ് ആണ് പിടിയില്‍ ആയത്. ഒക്ടോബര്‍ എട്ടിനാണ് ഇടക്കൊച്ചി സ്വദേശി ലോറന്‍സ് ബസ് അപകടത്തില്‍ മരിച്ചത്. വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന ലോറന്‍സിനെ സ്വകാര്യ ബസ് ഇടിച്ച്‌ തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.

അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവര്‍ അനസ് ഒളിവില്‍ പോയി. അനസിന് ഒളിവില്‍ പോകാന്‍ സഹായം ചെയ്തത് തൃക്കാക്കര സ്വദേശി അജാസ്, റഫ്സല്‍, നവാസ് എന്നിവരാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് അജാസിന്‍റെ കാറില്‍ മന്ത്രിയുടെ ഔദ്ധ്യോഗിക വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ‘കേരള സ്റ്റേറ്റ് 12’ എന്നെഴുതിയ ചുവപ്പ് നിറത്തിലുള്ള രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തിയത്. കൂടാതെ ദുരൂഹമായ നിരവധി ബാങ്ക് പാസ് ബുക്കും ഇയാളില്‍ നിന്ന് കണ്ടെത്തി. അജാസിനെതിരെ മറ്റ് ക്രിമിനല്‍ കേസുകളുമുണ്ടെന്നാണ് പോലീസ് പറയുന്നത്.  മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങളില്‍ ഉപയോഗിക്കുന്ന നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച്‌ ഇയാള്‍ മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അറ്റ്ലാന്റിക് നിന’ എത്തുന്നു; ഇന്ത്യയിൽ കനത്ത മൺസൂണിന് സാധ്യതയെന്ന് സൂചന

0
ന്യൂഡൽഹി: ലോകമെമ്പാടും സൂപ്പർ എൽ നിനോയുടെ കെടുതികൾ തുടരുന്നതിനിടെ, കാലാവസ്ഥാ ഭൂപടത്തിൽ...

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്

0
കൊച്ചി: മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ...

സോനം വാങ്‌ചുക്കിനെ സന്ദർശിച്ച് പവൻ ഖേര; ആരോഗ്യനിലയിൽ ആശങ്കയെന്ന് പ്രതികരണം

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍...

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായി മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായി...