ജിമെയിൽ പരിഷ്‌കരിക്കാൻ ഒരുങ്ങി ഗൂഗിൾ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: ജിമെയിൽ  പരിഷ്‌കരിക്കാൻ ഒരുങ്ങി ഗൂഗിൾ. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് രൂപകൽപ്പന ചെയ്ത പുതിയ സംവിധാനത്തിന്‍റെ  ഭാഗമായിട്ടാകും ഇനി ജിമെയിൽ പ്രവർത്തിക്കുക. നിലവിൽ ഉപയോക്താവിന് ലഭ്യമാകുന്ന ജിമെയിലിന്‍റെ ഒറിജിനൽ വ്യൂ മാറ്റിയാണ് പുതിയ പരിഷ്‌കാരം. പഴയ രൂപത്തിലേക്ക് തിരികെ പോകാൻ കഴിയാത്തവിധം പുതിയ യൂസർ ഇന്റർഫെയ്സ് ആണ് നിലവിൽ വരിക.

ഈ മാസം തന്നെ ഇത് ഡിഫോൾട്ട് വ്യൂ ആയി നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ചാറ്റ് തെരഞ്ഞെടുത്തവർക്ക് തുടർന്ന് സന്ദേശങ്ങൾ ലഭിക്കും. എന്നാൽ ഇന്റഗ്രേറ്റഡ് വ്യൂവിലായിരിക്കും ഇത് ലഭ്യമാവുക. ഇതിൽ ജിമെയിലിന് പുറമേ ചാറ്റ്, സ്പേസസ്, ഗൂഗിൾ മീറ്റ് തുടങ്ങിയവയും സജ്ജമാക്കും. വിൻഡോയുടെ ഇടത് ഭാഗത്താണ് ഇത് ക്രമീകരിക്കുക. വിവിധ സേവനങ്ങൾ ഒറ്റ കുടക്കീഴിലിൽ ലഭ്യമാവുന്നത് ഉപയോക്താവിന് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജിമെയിൽ മാത്രം വേണ്ടവർക്കും മറ്റു സേവനങ്ങൾക്കൊപ്പം ജിമെയിൽ വേണ്ടവർക്കും അവരവരുടെ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താനും കഴിയും. ആപ്പുകൾ ഉൾപ്പെടുത്തിയും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. വിവിധ ആപ്ലിക്കേഷനുകളിലേക്ക് സ്വിച്ച് ചെയ്ത് പോകുന്നത് ഒഴിവാക്കാൻ ഈ ഇന്റഗ്രേറ്റഡ് രൂപകൽപ്പന വഴി സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...