കണ്ണുകെട്ടി ചെസ്സ്‍ ബോർഡ് ക്രമീകരിക്കാമോ? ലോക റെക്കോർഡുമായി 10 വയസുകാരി

For full experience, Download our mobile application:
Get it on Google Play

മലേഷ്യ : ചെസ്സിനോട് ഇഷ്ടമുള്ള അനേകം മനുഷ്യരെ നാം കണ്ടിട്ടുണ്ട്. അതിൽ ഒരാളാണ് മലേഷ്യയിൽ നിന്നുള്ള പത്ത് വയസുകാരി പുനിതമലർ രാജശേഖർ. പുനിതമലർ ഇപ്പോൾ ലോകത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത് ചെസ് കളിച്ചല്ല.  മറ്റൊരു കാര്യത്തിലൂടെയാണ്. 45.72 സെക്കന്റ് കൊണ്ട് കണ്ണ് കെട്ടി ചെസ്സ് ബോർഡ് ക്രമീകരിച്ചതിനാണ് അവൾ ഇപ്പോൾ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഏറ്റവും വേ​ഗത്തിൽ കണ്ണ് കെട്ടി ചെസ്സ്ബോർഡ് ക്രമീകരിക്കുന്ന ആൾക്കുള്ള ​ഗിന്നസ് വേൾഡ് റെക്കോർഡ് അവളെ തേടി എത്തിയിരിക്കുകയാണ്.

പുനിതമലറിന്റെ സ്കൂളിൽ വച്ച് തന്നെയാണ് റെക്കോർഡ് നേട്ടത്തിന് വേണ്ടിയുള്ള ഈ പ്രകടനം നടന്നത്. അധ്യാപക – രക്ഷാകർതൃ സംഘടനകളിലെ അം​ഗങ്ങളും മാനേജ്മെന്റ് അം​ഗങ്ങളുമെല്ലാം ഈ കൊച്ചുമിടുക്കിയുടെ പ്രകടനത്തിന് സാക്ഷികളായിരുന്നു. ലോക റെക്കോർഡ് സ്വന്തമാക്കിയത് തന്റെ ജീവിതത്തിൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത് എന്ന് അവൾ പറയുന്നു. തനിക്ക് ഏറെ അഭിമാനം തോന്നി. തന്റെ വ്യക്തിത്വത്തിൽ വിശ്വാസം തോന്നി എന്നും ഈ പത്ത് വയസുകാരി പറയുന്നു. തന്റെ ഈ നേട്ടം മറ്റുള്ളവർക്കും ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയാവട്ടെ എന്നും അവൾ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...