കാനഡയുടെ തീരുമാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കാനഡയില്‍ പഠനത്തിനായി എത്തുന്ന അന്തര്‍ദേശീയ വിദ്യാര്‍ഥികളുടെ പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കാനഡയുടെ തീരുമാനം ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് പഞ്ചാബില്‍ നിന്നുള്ളവര്‍ക്ക വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. പങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകളിലും മെഡിസിന്‍, നിയമം പോലെയുള്ള പ്രഫഷണല്‍ പ്രോഗ്രാമുകളിലും മാത്രമായി ചുരുക്കാനായിരുന്നു കാനഡ തീരുമാനിച്ചത്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റ ഭാഗമായിട്ട് കൂടിയായിരുന്ന നടപടി. തീരുമാനം സ്പൗസ് വിസ ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഡിപ്ലോമ കോഴ്‌സുകളില്‍ ചേര്‍ന്നവര്‍ക്കാണ് വലിയ തിരിച്ചടിയായത്. പങ്കാളി വര്‍ക്ക് പെര്‍മിറ്റില്‍ ജോലി നേടാന്‍ ലക്ഷ്യം വെച്ച് ഉറപ്പിച്ചിരുന്ന വിവാഹങ്ങള്‍ പോലും പ്രതിസന്ധിയിലാകുന്ന സാഹചര്യം ഉണ്ടായിരുന്നു.

അതേസമയം മാര്‍ച്ച് 19 ന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ പങ്കാളിയെ  ഒപ്പം കൊണ്ടുവരാനുള്ള അവസരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല ചില പ്രൊഫഷണല്‍ കോഴ്‌സില്‍ ചേര്‍ന്നവരുടെ പങ്കാളികള്‍ക്കും വിസ പെര്‍മിറ്റിന് അനുമതി ഉണ്ട്. മാര്‍ച്ച് 18 ന് ശേഷം അപേക്ഷിച്ചവരെങ്കില്‍ ഇതരവഴികള്‍ നിങ്ങള്‍ക്ക് നിലവില്‍ ഉണ്ട്. പഠനം പൂര്‍ത്തിയാക്കി വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത നേടി പങ്കാളികളെ കൂടെ കൊണ്ടുപോകാം. അല്ലെങ്കില്‍ മാസ്റ്റേഴ്‌സ്, അല്ലെങ്കില്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് വളരെ വേഗത്തില്‍ തന്നെ സ്പൗസ് വിസ ലഭിക്കും. മറ്റ് പ്രോഗ്രാമുകളിലേക്ക് മാറാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സന്ദര്‍ശക വിസയില്‍ പങ്കാളികളെ കൊണ്ടുവരാം, അല്ലെങ്കില്‍ വര്‍ക്ക് പെര്‍മ്മിറ്റിനായി എല്‍എംഐഎയ്ക്ക് ശ്രമിക്കാം. അതേസമയം പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിന് അനുമതി ലഭിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...