കനാലുകളുടെ ശുചീകരണം : ഫണ്ട് അനുവദിക്കുന്നതിന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ജില്ലയിലെ ഡാമുകളോട് അനുബന്ധിച്ചുള്ള ബ്രാഞ്ച് കനാലുകളുടെ ശുചീകരണത്തിന് ഫണ്ട് ലഭ്യമാക്കുവാന്‍ വേണ്ടി കേരള കോണ്‍ഗ്രസ് (എം) പാലക്കാട് ജില്ല പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കുശലകുമാര്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി മുഖാന്തരം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

പാലക്കാട് ജില്ലയിലെ മലമ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലം, ചേരാമംഗലം, ചിറ്റൂര്‍ പുഴ, വാളയാര്‍, ചുള്ളിയാര്‍, മീങ്കര, എന്നീ ഡാമുകളിലെ ബ്രാഞ്ച് കനാലുകളുടെ ശുചീകരണം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബ്രാഞ്ച് കനാലുകള്‍ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് ഫണ്ട് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി നടപ്പിലാക്കി വരുകയായിരുന്നു. പക്ഷേ തൊഴിലുറപ്പ് ഫണ്ട് നിര്‍ത്തലാക്കിയപ്പോള്‍ ബ്രാഞ്ച് കനാലുകള്‍ വൃത്തിയാക്കുന്നതിന് തടസ്സം നേരിടുകയും ചെയ്തു.

ആയിരക്കണക്കിന് കര്‍ഷകരുടെ പതിനായിരകണക്കിന് ഹെക്ടറുകള്‍ക്ക് പാലക്കാട് ജില്ലയില്‍ ബ്രാഞ്ച് കനാലുകള്‍ വൃത്തിയാക്കാത്തത് കാരണം കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായി ജലസേചനം ലഭ്യമാകുന്നില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അതിന് ശാശ്വത പരിഹാരത്തിനു വേണ്ടി ജലസേചന വകുപ്പ് പാലക്കാട് ജില്ലയിലെ എല്ലാ ഡാമുകളോട് അനുബന്ധിച്ചുള്ള ബ്രാഞ്ച് കനാലുകള്‍ വൃത്തിയാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ധനകാര്യവകുപ്പ് മന്ത്രി ബാലഗോപാലന്‍ അവര്‍കള്‍ക്ക് സമര്‍പ്പിക്കുകയും ജലസേചന വകുപ്പ് ധനകാര്യവകുപ്പില്‍ സമര്‍പ്പിച്ച ഫയലിന്മേല്‍ ഫണ്ട് അനുവദിക്കുവാന്‍ പ്ലാനിങ് ബോര്‍ഡ് ചര്‍ച്ച ചെയ്തുകൊണ്ട് നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. കുശലകുമാര്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി മുഖാന്തരം മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തു മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് തീരുമാനമാക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...