സ്ത്രീകളിലെ അര്‍ബുദം : ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് നാളെ (4) തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (04) വൈകിട്ട് നാലിന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം അമ്പിളി എന്നിവര്‍ മുഖ്യാതിഥികളാകും. തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ് തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സ്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം എന്നിവ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്യാന്‍സര്‍ ദിനമായ നാളെ  മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് കാമ്പയിന്‍.

ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളില്‍ ക്യാന്‍സര്‍ നിര്‍ണയ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയുമാണ് കാമ്പയിന്റെ ലക്ഷ്യം. സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്നവര്‍ക്ക് സ്‌ക്രീനിങ്ങിനും ചികിത്സയ്ക്കുമുള്ള പിന്തുണാ സംവിധാനവും ഉറപ്പാക്കും. ‘ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം ‘എന്ന മുദ്രാഗീതത്തിലൂടെ സ്ത്രീകള്‍ സ്ത്രീകളോട് സംവദിക്കുന്ന കാമ്പയിന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍, മേജര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തും.

ജനങ്ങളുടെ സംശയനിവാരണത്തിന് ചാറ്റ്ബോട്ട് സംവിധാനം ഏര്‍പ്പെടുത്തും. കാമ്പയിന്റെ പ്രചാരണാര്‍ദ്ധം ഡോക്ടര്‍മാരുടെ മ്യൂസിക്ക് ബാന്‍ഡായ ‘റിംഗ് റോഡ് ബീറ്റ്‌സ് ‘പത്തനംതിട്ടയില്‍ സംഗീത സായാഹ്നം നടത്തി. നഴ്സിംഗ് വിദ്യാര്‍ഥികള്‍ തിരുവല്ലയിലും പത്തനംതിട്ടയിലും ഫ്ളാഷ് മോബ് അവതരിപ്പിച്ചു. നാളെ (4) രാവിലെ എട്ടിന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് വിളംബരജാഥ ആരംഭിക്കും. ഉച്ചക്ക് രണ്ടുമുതല്‍ കുമ്പഴ എസ്റ്റേറ്റ് ആശുപത്രിയില്‍ സ്ത്രീ തൊഴിലാളികള്‍ക്കായി കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...