നാളെ ഫലപ്രഖ്യാപനം – ആ അമളി ഇപ്രാവശ്യം പറ്റരുത്‌ ……

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെറിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും 20 മണ്ഡലങ്ങളില്‍ പത്തൊന്‍പതിടത്തും തോല്‍ക്കുമെന്ന് സിപിഎമ്മോ എല്‍ഡിഎഫോ പ്രതീക്ഷിച്ചിരുന്നില്ല. അതില്‍ തന്നെ ഏറ്റവും അപ്രതീക്ഷിതവുമായിരുന്നു പാലക്കാട് മണ്ഡലത്തിലെ എം ബി രാജേഷിന്റെ തോല്‍വി. അതിലും തീര്‍ന്നില്ല കാര്യങ്ങള്‍, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എം ബി രാജേഷിന്റെ വിജയഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇത് പാര്‍ട്ടിക്ക് മൊത്തത്തില്‍ ക്ഷീണമായി.

നാളെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരും. കഴിഞ്ഞ തവണത്തെ അനുഭവം ഈ വട്ടം ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും. വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ത്ഥികളെല്ലാവരും വിജയഗാനം ഒരുക്കുന്ന തിരക്കിലാണ്. എന്നാല്‍ പാട്ടൊരുക്കുന്ന വിവരം ഒരു കാരണവശാലും പുറത്ത് അറിയരുതെന്ന നിബന്ധനയോടെയാണ് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും സ്റ്റുഡിയോകളിലെത്തുന്നത്.

സ്ഥാനാര്‍ത്ഥിയുടെയും പാര്‍ട്ടിയുടേയും മുന്നണിയുടെയും വിശേഷണങ്ങളാണ് ഗാനത്തിലുണ്ടാവേണ്ടത്. ഇനി ചെയ്യാന്‍ പോവുന്ന കാര്യങ്ങളും ഉള്‍പ്പെടുത്തണം. എതിരാളിയെ വ്യക്തിപരമായി അവഹേളിക്കാന്‍ പാടില്ല. ന്യൂനതകള്‍ പറയാം. മാപ്പിളപ്പാട്ടുകള്‍ക്കും കലാഭവന്‍ മണിയുടെ നാടന്‍ പാട്ടിനുമാണ് ആവശ്യക്കാരേറെ. വിജയിച്ചാല്‍ മാത്രമേ വിജയഗാനത്തിന്റെ സിഡി തരേണ്ടതുള്ളൂ. ഗാനം ചെയ്തതിന്റെ പണം എന്തായാലും തരും. പരാജയപ്പെട്ടാല്‍ വന്ന കാര്യമേ അറിയാന്‍ പാടില്ല. വിജയിച്ചാല്‍ മാത്രം സിഡി എത്തിച്ചു തന്നാല്‍ മതിയെന്നുമാണ് നിര്‍ദേശങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...