റാന്നിയില്‍ കളം നിറഞ്ഞ് മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളും : പ്രമോദ് നാരായണന്‍ (LDF) – പഴകുളം മധു (UDF) – തോമസ്‌ കെ.സാമുവല്‍ (NDA)

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ തെരഞ്ഞടുപ്പ് കളത്തില്‍ മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടുകൂടി മത്സരചിത്രം വ്യക്തമായി. സിറ്റിംഗ് എം.എല്‍.എ അഡ്വ.പ്രമോദ് നാരായണനാണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കെ.പി.സി.സി ജനറല്‍ ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധുവാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ട്വന്‍റി ട്വന്‍റി പ്രതിനിധി തോമസ്‌ കെ.സാമുവല്‍ (ബ്ലസന്‍) ആണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

2021 ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ റിങ്കു ചെറിയാനെ 1,285 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രമോദ് നാരായണന്‍ റാന്നി എം.എല്‍.എയായി തെരഞ്ഞടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കൂടിയാണ് പ്രമോദ് നാരായണന്‍. സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ അംഗമായാണ് പ്രമോദ് നാരായണന്‍ രാഷ്ട്രീയ ജീവിതമാരംഭിച്ചത്.  കേരള സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും സെനറ്റ് അംഗവും ഇന്റര്‍ സ്കൂള്‍ കൗണ്‍സിലിന്റെ ആദ്യ സംസ്ഥാന ചെയര്‍മാനുമായിരുന്നു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ ബാലകൃഷ്ണപിള്ളയുടെ ചെറുമകനാണ്. ഭാര്യ ജ്യോതി ബാലകൃഷന്‍. പ്രണവ്, പ്രാര്‍ഥന എന്നിവര്‍ മക്കളാണ്.

കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും സാംസ്കാരിക പ്രവര്‍ത്തകനുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.പഴകുളം മധു. പത്തനംതിട്ട ജില്ലയിലെ അടൂരിനടുത്തുള്ള പഴകുളം സ്വദേശിയായ ഇദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവ സാന്നിധ്യമാണ്. നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസിന്റെ കീഴിലുള്ള പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ചുമതല വഹിക്കുന്നു. മലയാള സാഹിത്യത്തിനും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സംഭാവനകള്‍ പരിഗണിച്ച് പി.എന്‍ പണിക്കര്‍ അക്ഷരശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍ ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം, അക്കാദമിക് കൌണ്‍സില്‍ അംഗം, സ്റ്റുഡന്‍സ് കൌണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി, ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.എസ്.യു കലാവേദി സംസ്ഥാന കണ്‍വീനര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്‍ പി.എല്‍ മഞ്ജുവാണ് ഭാര്യ.

റാന്നി ഇടപ്പാവൂര്‍ സ്വദേശിയായ തോമസ് കെ.സാമുവല്‍ (ബ്ലസന്‍) ആണ് എന്‍.ഡി.എ മുന്നണിയില്‍ ട്വന്‍റി ട്വന്‍റി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ്‌ കെ.സാമുവല്‍ നിയമസഭയിലേക്കുള്ള കന്നിമത്സരമാണ്. വ്യവസായിയും സിയോണ്‍ ഗ്രൂപ്പിന്റെ ഉടമയുമാണ്.  മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ബി.സി.എ യില്‍ ബിരുദവും സേലം, പെരിയാര്‍ യൂണിവേഴ്സിറ്റികളില്‍ നിന്നും എം.ബി.എ യും നേടിയിട്ടുണ്ട്. മലയാറ്റൂര്‍ പരുവനിക്കല്‍ സാമുവല്‍ തോമസ് – മോളി ദമ്പതികളുടെ മകനാണ്. ഭാര്യ – ഷിയോണ തോമസ്, മക്കള്‍ – ജോഷ്വ , ജോഹാന്‍, റെയ്ച്ചല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....