പെരിന്തല്‍മണ്ണ : സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് വില്പന നടത്തുന്ന രണ്ട് യുവാക്കളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 1.43 കിലോഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. മലപ്പുറം വെസ്റ്റ് കോഡൂര്‍ ഉര്‍ദു നഗറിലെ പിച്ചന് മുത്തങ്ങതൊടി മുഹമ്മദ് ഹാറൂണ്‍ (25), നിലമ്പൂര്‍ കരിമ്പുഴ പാത്തിപ്പാറ കരിക്കകാവ് മുക്കം ഷിബില്‍ (23) എന്നിവരെയാണ് എടക്കര എസ്.ഐ വി. അമീറലി അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ എ.എസ്.പി എം. ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 10 മാസത്തോളമായി എടക്കര പാലത്തിങ്ങലിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് ഇവര്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഹാറൂണ്‍ നിരവധി കേസുകളില്പെട്ടയാളും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്.ഐ എം. അസൈനാര്‍, എ.എസ്.ഐ എസ്. സതീഷ്കുമാര്‍, സി.പി.ഒമാരായ എന്‍.പി. സുനില്‍, രതീഷ്കുമാര്‍, എം.എ. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.