എറണാകുളം നെട്ടൂര്‍ ഭാഗത്തു നിന്ന് കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം നെട്ടൂര്‍ ഭാഗത്തു നിന്ന് കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ പിടിയില്‍. നെട്ടൂര്‍, കളപ്പുരയ്ക്കല്‍ വീട്ടില്‍, അനന്തു ശിവന്‍ (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ നന്ദു (22), നെട്ടൂര്‍, പാറയില്‍ വീട്ടില്‍, ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി ഡാന്‍സാഫും, പനങ്ങാട് പോലീസും നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നേരത്തെ നെട്ടൂരില്‍ നടന്ന അര്‍ജുന്‍ വധക്കേസിലെ മൂന്നാ പ്രതിയാണ് അനന്തു ശിവന്‍ എന്ന് പോലീസ് പറഞ്ഞു. നന്ദുവിനെ130 ലഹരി ഗുളികകളുമായി പിടികൂടിയതിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നെട്ടൂര്‍ ജംങ്ഷനില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു.

ഈ സംഭവത്തിന് ശേഷം പനങ്ങാട് പ്രദേശം കര്‍ശനമായ പോലീസ് നിരീക്ഷണത്തിലാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ യുടെ നിര്‍ദ്ദേശപ്രകാരം പനങ്ങാട് സ്റ്റേഷന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ പനങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, പനങ്ങാട് എസ് ഐ റിജിന്‍ എം തോമസ്. ഡാന്‍ സാഫിലെ പോലീസുകാര്‍ എന്നിവര്‍ ചേര്‍ന്ന് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരുന്നതിനിടയിലാണ് മൂന്ന് പേരും പിടിയിലാകുന്നത്. ഇവര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിനെ പിടികൂടുന്നതിനായി ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...