കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ കഞ്ചാവുവേട്ട. രണ്ടുസംഭവങ്ങളിലായി 93 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റിലായി. മാനന്തവാടി തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് 90 കിലോയോളം കഞ്ചാവ് പിടികൂടിയത്. വയനാട്, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. ഒരുകോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. പച്ചക്കറി കയറ്റിവന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പുലര്‍ച്ചെ മൂന്നുമണിക്ക് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വൈത്തിരിയില്‍ മൂന്നര കിലോ കഞ്ചാവാണ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റുചെയ്തു. വൈത്തിരി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്വകാര്യറിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ സ്വദേശികളായ ജംഷീറലി, ഷിനാസ്, മിര്‍ഷാദ് എന്നിവരാണ്പിടിയിലായത്.