വയനാട്ടില്‍ വന്‍ കഞ്ചാവുവേട്ട : 93 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ കഞ്ചാവുവേട്ട. രണ്ടുസംഭവങ്ങളിലായി 93 കിലോ കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റിലായി. മാനന്തവാടി തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് 90 കിലോയോളം കഞ്ചാവ് പിടികൂടിയത്. വയനാട്, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. ഒരുകോടിയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. പച്ചക്കറി കയറ്റിവന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

പുലര്‍ച്ചെ മൂന്നുമണിക്ക് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വൈത്തിരിയില്‍ മൂന്നര കിലോ കഞ്ചാവാണ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റുചെയ്തു. വൈത്തിരി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്വകാര്യറിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ സ്വദേശികളായ ജംഷീറലി, ഷിനാസ്, മിര്‍ഷാദ് എന്നിവരാണ്പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...