വനിതാ പോലീസ് ചമഞ്ഞ് ആൾമാറാട്ടം ; യുവതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി: സ​ബ്ഇ​ൻ​സ്പെ​ക്ട​ർ വേ​ഷം ധ​രി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. കൊ​റ്റ​നാ​ട് ചാ​ലാ​പ്പ​ള്ളി ന​ട​മ​ല​ക്കു​ന്ന് പാ​റ​യ്ക്ക​ൽ വി​ജ​യ​ന്‍റെ മ​ക​ൾ പ്രീ​തി​യാ​ണ് (30) പെരുംപെട്ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഒ​മ്പ​താം​ക്ലാ​സ് വ​രെ പ​ഠി​ച്ച പ്രീ​തി ഒ​മ്പതു​വ​ർ​ഷം മുമ്പ് നാ​ടു​വി​ട്ട​താ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സ് വേ​ഷ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ പ്രീ​തി വീ​ട്ടി​ൽ വ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം സെ​ൽ​ഫി എ​ടു​ത്തു ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റു ചെ​യ്ത​താ​ണ് വി​ന​യാ​യ​ത്.

ഫോ​ട്ടോ ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ രാ​ത്രി​യി​ൽ പെരുംപെട്ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. രാ​ത്രി​ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ചോ​ദ്യം ചെ​യ്തു. വീ​ട്ടു​കാ​ർ​ക്ക് മുമ്പിൽ ആ​ളാ​കാ​നാ​ണ് വേ​ഷം ധ​രി​ച്ച​തെ​ന്നും ഏ​താ​നും സീ​രി​യ​ലി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ്രീ​തി പ​റ​യു​ന്ന​ത്. നാ​ടു​വി​ട്ട​ശേ​ഷം പ്രീ​തി പാ​ല​ക്കാ​ട്ടാ​യി​രു​ന്നു താ​മ​സം. വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ള​ത്തു​നി​ന്നും പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് തി​രു​വ​ല്ല ബ​സി​ൽ സ​ഞ്ച​രി​ച്ച​തെ​ന്നും പ​റ​യു​ന്നു. അ​വി​ടെ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ വീ​ട്ടി​ലെ​ത്തി. ത​ട്ടി​പ്പോ മ​റ്റോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...