റഷ്യന്‍ വാക്സിനില്‍ പ്രതീക്ഷയുണ്ടെന്ന് ഡോണൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനിൽ പ്രതീക്ഷയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്സിൻ ‘സ്പുട്നിക്ക് 5’ ഫലവത്താകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് ട്രംപ് പ്രതികരിച്ചു. അമേരിക്കയുടെ കോവാക്സിനും ഉടൻ പരീക്ഷിച്ച് വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

കൂടുതലായി ഒന്നും റഷ്യന്‍ വാക്സിന്‍ സംബന്ധിച്ച് അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അധികം വൈകാതെ തന്നെ അമേരിക്ക വാക്സിൻ പരീക്ഷിച്ച് വിപണിയിലെത്തിക്കും. അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ വേഗത്തില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍ അറിയിച്ചത്. റഷ്യ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങും. തന്‍റെ മകള്‍ക്ക് ആദ്യം വാക്സിന്‍ എടുത്തുവെന്നാണ് നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നത്.

അതേസമയം റഷ്യ വാക്സിന്‍ പരീക്ഷണത്തിന്‍റെ ചില ഘട്ടങ്ങള്‍ ഒഴിവാക്കിയെന്ന വിമര്‍ശനത്തെ ന്യായീകരിച്ചാണ് ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. അവര്‍ ചില ട്രയലുകള്‍ വേണ്ടെന്ന് വെച്ചതായി അറിയുന്നു. ഞങ്ങള്‍ക്ക് തോന്നുന്നത് ഇത് ഈ ഗവേഷണത്തില്‍ അത്യാവശ്യമായ ഒരു നീക്കം തന്നെയാണ് എന്നാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...