ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 125 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

അരൂര്‍ : എരമല്ലൂരില്‍ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ വന്‍ കഞ്ചാവ് വേട്ട. ചേര്‍ത്തല – അരൂര്‍ ദേശീയപാതയില്‍ എരമല്ലൂര്‍ ഭാഗത്ത്‌ സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ഹൈടെക് ലോറിയില്‍ കടത്തിക്കൊണ്ടുവന്ന 125 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ആന്ധ്രയില്‍നിന്ന്‌ കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിവിധയിനം മയക്കുമരുന്നുകള്‍ മറ്റ്‌ ലോഡിന്റെ മറവില്‍ കടത്തിക്കൊണ്ടുവന്ന്‌ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിതരണം ചെയ്‌തുവന്നിരുന്ന പ്രധാനകണ്ണികളായ കോഴിക്കോട് ഫാറൂഖ് പേട്ട കളത്തിങ്കല്‍ വീട്ടില്‍ മുഹമ്മദ്‌ ജംഷീര്‍ (30), കോഴിക്കോട് കല്ലായി കട്ടയത്തുപറമ്പില്‍ ദേശത്ത്‌ സക്കീന മന്‍സിലില്‍ സുഹൂരിശ് (26) എന്നിവരാണ് പിടിയിലായത്.

ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി സഹായിച്ച കോഴിക്കോട്, മലപ്പുറം ജില്ലയിലെ ആളുകളെക്കുറിച്ചും ഇവരില്‍നിന്ന്‌ കഞ്ചാവ് വാങ്ങി വിതരണംചെയ്യുന്ന പ്രധാനികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി അനികുമാര്‍, സിഐ ജി കൃഷ്‌ണകുമാര്‍, ഇന്‍സ്‌പെക്‌ടര്‍ എസ് മധുസൂദനന്‍നായര്‍, അസിസ്‌റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ മനോജ്‌കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ്‌കുമാര്‍ തുടങ്ങിയവര്‍ അന്വേഷകസംഘത്തിലുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....