എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട ; രണ്ട് സ്ത്രീകൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : നോർത്ത് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായിരിക്കുന്നത്. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂൺ എന്നിവരാണ് പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്ന് ട്രോളി ബാഗിലായിരുന്നു കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടി ഐലൻഡ് സ്‌പ്രെസിലാണ് ഇവർ എറണാകുളത്ത് എത്തിയത്. പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വാങ്ങാനായി ആളുകൾ വരുന്നത് കാത്തിരിക്കുമ്പോഴാണ് ഇവരെ പിടികൂടുന്നത്.

പിന്നീട് സംശയം തോന്നി ആർപിഎഫ്, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ കുറച്ചധികം നാളുകളായി കോച്ചിൽ ഇത്തരത്തിൽ വൻ കഞ്ചാവ് ഇടപാടുകൾ നടക്കുന്നു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുടനീളം പരിശോധനകൾ നടന്നിരുന്നു. അതിന്റെ ഭാഗമായാണിത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...