Thursday, April 25, 2024 11:02 pm

അങ്കമാലിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ സംഭവം : ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അങ്കമാലി കറുകുറ്റിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ പിടിയില്‍. അടൂര്‍ വടക്കേടത്ത് കാവില്‍ ഷമീര്‍മന്‍സിലില്‍ ഷമീര്‍ (കാട്ടാളന്‍ ഷമീര്‍ 38) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ഷമീര്‍. ഒളിവിലായിരുന്ന ഇയാളെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍ നിന്നും സാഹസികമായാണ് പിടികൂടിയത്.

കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് ഇയാളാണ്. അടൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ കഞ്ചാവിന്‍റെ വിതരണവുമുണ്ട്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ആറായി. കഴിഞ്ഞ നവംബര്‍ 8 ന് ആണ് ആന്ധ്രയിലെ പഡേരുവില്‍ നിന്നും രണ്ട് കാറുകളില്‍ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയില്‍ വെച്ച്‌ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. അനസ്, ഫൈസല്‍, വര്‍ഷ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഇവരെ കൂടാതെ മറ്റ് പ്രതികളായ മുനീര്‍ (കാട്ടാളന്‍ മുനീര്‍), അബു താഹിര്‍ (സവാള) എന്നിവരെയും അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിയന്തര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സാമൂഹ്യ...

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച...

പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം ഇവര്‍ക്ക് മാത്രം

0
സമ്മതിദായകര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തെരഞ്ഞെടുപ്പ്...

ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും ; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

0
കോഴിക്കോട്: ഭക്ഷ്യക്കിറ്റിന് പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു. വയനാട് മണ്ഡലത്തിലെ തിരുവമ്പാടിയില്‍...