മഹാപ്രളയത്തിൽ റാന്നി നിയോജക മണ്ഡലത്തിൽ നാശനഷ്ടം സംഭവിച്ചവര്‍ക്കായി 1,95,83200 അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കഴിഞ്ഞ ഒക്ടോബറിൽ മണിമലയാർ കരകവിഞ്ഞ് ഉണ്ടായ മഹാപ്രളയത്തിൽ നാശ നഷ്ടം സംഭവിച്ച റാന്നി നിയോജക മണ്ഡലത്തിൽ പെട്ടവർക്ക് 1,95,83200 രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട കോട്ടാങ്ങൽ , പെരുമ്പെട്ടി, തെള്ളിയൂർ , എഴുമറ്റൂർ വില്ലേജുകളിൽ ഉള്ളവർക്കാണ് ഈ നഷ്ടപരിഹാരം ലഭിച്ചിട്ടുളളത്. കോട്ടാങ്ങൽ വില്ലേജിൽ നിന്നും 475 അപേക്ഷകൾ ലഭിച്ചതിന് കണക്കാക്കിയ നഷ്ടപരിഹാരം 1,93,63200രൂപ. പെരുമ്പെട്ടി വില്ലേജിൽ നിന്ന് അഞ്ച് അപേക്ഷകൾ ലഭിച്ചിട്ടുണ്ട് 1 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

തെളളിയൂർ വില്ലേജിൽ നിന്നും ലഭിച്ച അപേക്ഷയിൽ 60,000 രൂപയാണ് ലഭിച്ചിട്ടുള്ളത്. എഴുമറ്റൂർ വില്ലേജിൽ നിന്നും ലഭിച്ച അപേക്ഷക്ക് 60,000 രൂപ ലഭിച്ചിട്ടുണ്ട്. മഹാ പ്രളയത്തിനുശേഷം നഷ്ടപരിഹാരം ലഭ്യമാക്കാൻ അഡ്വ പ്രമോദ് എംഎൽഎയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മെമ്പർമാർ, ജീവനക്കാർ റവന്യൂ വകുപ്പ് അധികൃതർ എന്നിവരുടെ യോഗം വിളിച്ച് കൃത്യമായ നാശനഷ്ടം കണക്കാക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് എപ്പോൾ നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...