ജനാധിപത്യം അട്ടിമറിച്ച് നരഭോജികള്‍ അധികാരത്തില്‍ എത്തുന്നു : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സാമുഹിക മാധ്യമങ്ങളിലുടെ കുപ്രചാരണം നടത്തി ജനാധിപത്യ സംവിധാനത്തെ അട്ടിമറി നടത്തി നരഭോജികള്‍ അധികാരത്തില്‍ എത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന ക്യാംപ് ഉ്ദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവലതുപക്ഷങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ നിരാകരിക്കുന്നതു കൊണ്ട് സോഷ്യല്‍ മീഡിയയാണ് ഇവരുടെ ഏറ്റവും വലിയ ആയുധം. വിഭാഗീയമായി നില്‍ക്കുന്ന ഭൂരിപക്ഷത്തെ സത്യാനന്തരകാല ഗമ്മിക്കുകള്‍ കൊണ്ടു വശത്താക്കിയാണ് ഇവരുടെ യാത്ര. ഒരു നുണ നൂറുവട്ടം അവര്‍ത്തിച്ച് സത്യമാക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രത്തിന്റെ പതിനായിരം ഇരട്ടി വലുപ്പമാണ് സോഷ്യല്‍ മീഡിയ സമ്മാനിക്കുന്നത്. ഒരേ നുണ ദശലക്ഷം തവണ ഷെയര്‍ ചെയ്ത് അതിനെ സത്യമാക്കി മാറ്റുന്ന തന്ത്രം. തെറ്റായ വാര്‍ത്തകളും സത്യമെന്നു തോന്നിപ്പിക്കുന്ന കഥകളും യഥാര്‍ഥ സത്യങ്ങളെ മറച്ചു വെച്ചു കൊണ്ടുള്ള ഗോസിപ്പുകളുമാണ് ഇവരുടെ പ്രധാന ആയുധം. അതിവൈകാരികമായ നുണപ്രചരണങ്ങളാണ് ഇവരുടെ പ്രധാന ആയുധം.

ചരിത്രത്തെ പറ്റിയോ രാഷ്ട്രീയത്തെപ്പറ്റിയോ കാര്യമായ ബോധമില്ലാത്ത ഒരു ജനതയില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്. വംശീയത, മതം, ദേശീയത തുടങ്ങിയ വൈകാരിക വിഷയങ്ങളെയാണ് ഇവര്‍ അഡ്രസ് ചെയ്യുന്നത് എന്നതു കൊണ്ട് ജനക്കൂട്ടത്തിന് മേല്‍ ഇവര്‍ ഉണ്ടാക്കുന്ന സ്വാധീനം അപരിമിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അ.. ആ… അറിവ്, ആനന്ദം എന്ന പേരില്‍ സംഘടിപ്പിക്കുന്ന വിചാരസദസ് എന്ന ക്യാമ്പില്‍ ചെയര്‍മാന്‍ സി.ആര്‍. മഹേഷിന്റെ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ എന്‍.വി. പ്രദീപ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ ആലപ്പി അഷ്‌റഫ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളുടെ നേതൃത്വത്തില്‍ സംഘടനാ ചര്‍ച്ച നടത്തി. ജനറല്‍ സെക്രട്ടറി ഷിജു സ്‌കറിയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.എം. ഉണ്ണികൃഷ്ണന്‍, അഡ്വ. രാജേഷ് ചാത്തങ്കേരി, ബാബു ദിവാകരന്‍ എന്നിവര്‍ പ്രിസീഡയം നിയന്ത്ര്ിച്ചു. എഴുത്തുകാരന്‍ വിനോയ് തോമസ് വര്‍ത്തമാനകാലം എഴുത്തും ജീവിതവും എ്ന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ക്യാംപില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 220 പ്രതിനിധികള്‍ പങ്കെടുക്കുന്നു.

വൈകുന്നേരം നടന്ന കലാസന്ധ്യ നടന്‍ ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു. നാളെ (ഞായര്‍) രാവിലെ പത്തിനു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ക്യാംപിനെ അഭിസംബോധന ചെയ്യും. മികച്ച യുവസംഭരകനുള്ള പുരസ്‌കാരം ബെംഗളൂരു ജോസ്‌കോ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റി്റ്റിയൂഷന്‍സ് ചെയര്‍മാന്‍ അഡ്വ. സജു ടി. ജോസഫിനു സമ്മാനിക്കും. തുടര്‍ന്നു നടക്കുന്ന സെമിനാറില്‍ നെഹ്‌റുവിയന്‍ ആശയം-കാലിക പ്രസക്തി എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് സ്റ്റഡി ക്ലാസിന് നേതൃത്വം നല്‍കും. വൈസ് ചെയര്‍മാന്‍ ഡോ. അജിതന്‍ മേനോത്ത്, ജനറല്‍ സെക്രട്ടറിമാരായ എം.കെ.ഷിബു, പി. സോണാള്‍ജ് എന്നിവര്‍ പ്രിസീഡയം നിയന്ത്രിക്കും. തുടര്‍ന്ന് 11 ന് യുഡിഎഫ് ചെയര്‍മാന്‍ അടൂര്‍ പ്രകാശ് എം.പി., ആന്റോ ആന്റണി എം.പി. എന്നിവര്‍ ക്യാമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്യുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍. വി. പ്രദീപ്കുമാര്‍, ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങി ; ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം

0
ദുബായ് : വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18...

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...