വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജനാധിപത്യത്തിന്റെ അടിസ്ഥാനം സ്വതന്ത്രവും നീതി പൂർവ്വവുമായ തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഉൾപ്പടെ കലർപ്പുണ്ടായി. അനർഹരെ ചേർത്തു. കോൺഗ്രസ് അത് നേരത്തെ ചൂണ്ടിക്കാണിച്ചു. ഇപ്പോൾ വാർത്താസമ്മേളനത്തിലൂടെ രാഹുൽ ഗാന്ധി കൂടുതൽ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തിൽ കൂടുതൽ പരിശോധന നടത്തും. ഇതിനൊരു ഉത്തരം ലഭിക്കണം. വാർഡ് വിഭജനം അശാസ്ത്രീയമായാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എംപിമാരുമായി ഡൽഹിയിൽ വെച്ച് കൂടിയാലോചന നടത്തി. പാർലമെന്റ് സമ്മേളന സമയം ആയതുകൊണ്ട് കേരളത്തിൽ വെച്ച് എംപിമാരെ കാണാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ടാണ് ഡൽഹിയിൽ പോയി കൂടിക്കാഴ്ച നടത്തിയതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ശശി തരൂരുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ശശി തരൂരുമായി നടത്തിയ കൂടിക്കാഴ്ച്ച പോസിറ്റീവായിരുന്നു എന്നായിരുന്നു സണ്ണി ജോസഫ് വ്യക്തമാക്കിയത്. പുനഃസംഘടനയ്ക്ക് ശശി തരൂർ എല്ലാ പിന്തുണയും സഹകരണവും വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. എം കെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ് എന്നീ നേതാക്കളുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആന്റോ ആന്റണിയും തമ്മിലും ചർച്ചകൾ നടന്നിരുന്നു. രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് കൂടിക്കാഴ്ച്ചയും നടന്നിരുന്നു. കെപിസിസിയിൽ ജംബോ കമ്മിറ്റി സാധ്യതയുമുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...