കണ്ണൂര്‍ വിമാനത്താവളത്തില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍:  കണ്ണൂര്‍ വിമാനത്താവളത്തില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഗോ എയര്‍ വിമാനം വഴി ദുബായില്‍ നിന്നെത്തിയ വടകര സ്വദേശി സിദ്ദിഖില്‍ നിന്നാണ് 1038 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണ്ണം അനധികൃതമായി സോക്സില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. സംശയം തോന്നിയതിനാല്‍ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് സിദ്ദിഖ് പിടിയിലായത്.

കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് വിദഗ്ദ്ധമായി കള്ളക്കടത്ത് തടഞ്ഞത്. കസ്റ്റംസ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ രാജു എന്‍, വിപി ബേബി, നന്ദകുമാര്‍ എസ് ഉദ്യോഗസ്ഥരായ പ്രകാശന്‍ വി, ദിലീപ് കൗശാല്‍, ഹബീബ് കെ , മനോജ് യാദവ്, പ്രിയങ്ക പുഷ്പാദ്, തോമസ് സേവ്യര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളം വഴി വ്യാപകമായി സ്വര്‍ണം കടത്താനുള്ള ശ്രമം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റംസ് സംഘം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...