‘പോര്‍ട്ട് ബ്ലെയര്‍’ ഇനി ‘ശ്രീ വിജയപുരം’; ആന്‍ഡമാന്‍ ദ്വീപ് തലസ്ഥാനത്തിന്റെ പേര് മാറ്റി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ശ്രീ വിജയപുരം എന്നായിരിക്കും തലസ്ഥാനത്തിന്റെ പുതിയ പേര്. മാറ്റം സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപനം നടത്തി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പേര് മാറ്റം സംബന്ധിച്ച് എക്‌സില്‍ അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തു. പേരുമാറ്റത്തിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് കോളനിവത്കരണ പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ രാജ്യത്തു നിന്നു പൂര്‍ണമായി ഒഴിവാക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്നുള്ള പ്രചോദനമാണ് പേര് മാറ്റത്തിനു പിന്നിലെന്നു അമിത് ഷാ വ്യക്തമാക്കി. മുന്‍പുണ്ടായിരുന്ന പേര് ബ്രിട്ടീഷ് കോളനി പാരമ്പര്യത്തിന്റെ പ്രതീകമാണ്. എന്നാല്‍ പുതിയ പേര് സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ സവിശേഷ പങ്കിനെ അടയാളപ്പെടുത്തുന്നതാണെന്നു അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരു കാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക കേന്ദ്രമായിരുന്നു ഇവിടം. ഇന്ന് രാജ്യത്തിന്റെ തന്ത്രപരവും വികസന അഭിലാഷങ്ങളുടെ നിര്‍ണായക അടിത്തറയായി നില കൊള്ളുന്ന പ്രദേശവുമാണെന്നു അദ്ദേഹം വ്യക്തമാക്കി. 2018ലും കേന്ദ്രം ആന്‍ഡമാനിലെ മൂന്ന് ദ്വീപുകളുടെ പേരുകള്‍ മാറ്റിയിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിനുള്ള ആദരമായാണ് പേരുകള്‍ അന്നു മാറ്റിയത്. റോസ് അയലന്‍ഡ്, നെയ്ല്‍ അയലന്‍ഡ്, ഹാവ്‌ലോക്ക് അയലന്‍ഡ് എന്നിവയുടെ പേരുകള്‍ യഥാക്രമം നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്, ഷഹീദ് ദ്വീപ്, സ്വരാജ് ദ്വീപ് എന്നിങ്ങനെയാണ് മാറ്റിയത്. പിന്നാലെയാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാനത്തിന്റെയും പേരുമാറ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...