അച്ഛന്‍ പിറകോട്ടെടുത്ത കാറിന്റെ അടിയില്‍ പെട്ട് രണ്ടു വയസ്സുകാരന്‍ മരിച്ചു ; മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : അച്ഛന്‍ പിറകോട്ടെടുത്ത കാറിന്റെ അടിയില്‍ പെട്ട് രണ്ടു വയസ്സുകാരന്‍ മരിച്ചു , മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്ക്‌. കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്‍റെയും ഐശ്വര്യയുടെയും ഇളയ മകൻ സ്വാതിക് (2) ആണ് മരിച്ചത്. സ്വാതിക്കാന്‍റെ ജ്യേഷ്ഠനും അപകടത്തിൽ കൈക്ക് പരിക്കേറ്റു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇളയക്കുട്ടി മരിച്ചിരുന്നു. മൂത്ത കുട്ടിക്ക് ചികിത്സ നൽകി വിട്ടയച്ചു. ഞായർ വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം. രഞ്ജിത്ത് കുടുംബസമേതം മാനന്തവാടി ടൗണിലേക്ക് പോകാനായി കാറെടുത്തതായിരുന്നു. കാർ തിരിക്കാൻ പിന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് കുട്ടികൾ പുറത്തേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സ്വാതിക്കിന്‍റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...