നാല് ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയെ ഇന്ന് കോട്ടയം സബ് ജയിലിലേക്ക് മാറ്റിയേക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാല് ദിവസം പ്രായമായ കുഞ്ഞിനെ ശൗചാലയത്തിലെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന അമ്മയെ ഇന്ന് കോട്ടയം സബ് ജയിലിലേക്ക് മാറ്റിയേക്കും. മരിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയും അന്വേഷണത്തിന്റെ ഭാഗമായി നടത്തുമെന്നും പോലീസ് അറിയിച്ചു. പ്രസവ ശേഷമുണ്ടായ വിളര്‍ച്ചയും രക്തക്കുറവും മൂലമാണ് അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ സബ് ജയിലിലേക്കു മാറ്റുമെന്നും പൊലീസ് അറിയിച്ചു. ഇടതു കാലിനു ശേഷിയില്ലാത്ത തനിക്ക് ആറാമതൊരു കുട്ടിയെ കൂടി വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടും അപമാനവും ഭയന്നാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് അമ്മ പോലീസിന് മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി.

ഞായറാഴ്ച രാത്രി ജനിച്ച കുഞ്ഞിനെ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 5 കുട്ടികളും അമ്മ നിഷയും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വെള്ളത്തില്‍മുക്കിയായിരുന്നു നിഷ കുഞ്ഞിനെ വകവരുത്തിയത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് ശൗചാലയത്തിലെ വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഭര്‍ത്താവ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായത്‌കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് നിഷ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...