കാറോടിക്കുന്നതിനിടെ ഹൃദയാഘാതംമൂലം ഡ്രൈവർ മരിച്ചു ; കാർ സ്കൂട്ടറിലിടിച്ച് മറ്റൊരാളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

മധുര: കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതംമൂലം മരിച്ചു. നിയന്ത്രണംവിട്ട കാര്‍ എതിരെവന്ന സ്കൂട്ടറിലിടിച്ച്‌ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മധുര സിക്കന്തര്‍ സ്വദേശി സെന്തില്‍കുമാറാണ് (45) കാറോടിക്കവേ ഹൃദയാഘാതം മൂലം മരിച്ചത്. സ്കൂട്ടറോടിച്ചിരുന്ന ആണയൂര്‍ സ്വദേശി ശങ്കര്‍ (47) മരിച്ചു. ഇയാളുടെ ഭാര്യ നാഗലക്ഷ്മിക്ക് ഗുരുതര പരിക്കേറ്റു.

ഗ്യാസ് ഏജന്‍സി നടത്തുന്ന സെന്തില്‍കുമാര്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചാവടിയില്‍നിന്നും മധുര ഫാത്തിമകോളജ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. കാര്‍ നിയന്ത്രണമില്ലാതെ മധുര കൂടല്‍ നഗര്‍ ഭാഗത്തുള്ള പാലത്തിന് മുകളിലൂടെ ഓടിക്കൊണ്ടിരുന്നു. ഈ സമയം എതിരെവന്ന ഒന്നിലധികം വാഹനങ്ങളിലിടിച്ചു. സിനിമാ തിയേറ്റര്‍ തൊഴിലാളിയായ ശങ്കര്‍ ഓടിച്ച സ്കൂട്ടറിലിടിച്ചശേഷം ഏറെദൂരം മുന്നോട്ട് കൊണ്ടുപോയി പാലത്തിന്റെ ഇറക്കത്തിലുള്ള തൂണില്‍ ഇടിച്ചശേഷമാണ് നിന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....