സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി ; മാര്‍ഗ തടസമുണ്ടാക്കുകയും മത്സര ബുദ്ധിയോടെ ഓവര്‍ ടേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മത്സര ബുദ്ധിയോടെ ഓവര്‍ ടേക്ക് ചെയ്യുകയും മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകാനാവാത്ത വിധം മാര്‍ഗ തടസമുണ്ടാക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. പത്തനംതിട്ട അടൂര്‍ സ്വദേശിയായ ടി.കെ വിനോദ് എന്നയാളുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സിങ് അതോറിറ്റി റദ്ദാക്കിയത്. ഓ​ഗസ്റ്റ് ഒന്ന് മുതല്‍ മൂന്നു മാസത്തേക്കാണ് റദ്ദാക്കിയത്.

കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ആണ് സംഭവം. മെയ് 13ന് രാവിലെ കലൂരില്‍ നിന്ന് കാക്കനാട് ഭാഗത്തേക്ക്‌ പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മത്സരബുദ്ധിയോടെ ഓവര്‍ ടേക്ക് ചെയ്യുകയും ഓവര്‍ ടേക്ക് ചെയ്യപ്പെട്ട വാഹനത്തിന് കടന്നു പോകാന്‍ സാധിക്കാത്ത തരത്തില്‍ റോഡിന് കുറുകെ വാഹനം നിര്‍ത്തുകയും ചെയ്തു. ഇതിന് പുറമെ യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായി ലൈസന്‍സ് ഹാജരാക്കാന്‍ വിനോദിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച സമയം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ലൈസന്‍സ് ഹാജരാക്കിയില്ല. ഇതിനെ തുടര്‍ന്നാണ് വിനോദിന്റെ ലൈസന്‍സ് റദ്ദാക്കിയത്.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...

‘തൃപ്പൂണിത്തുറയുടെ പൈതൃകം കാത്ത് സൂക്ഷിക്കാൻ സർക്കാർ തയ്യാർ’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി...

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...